പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​യ​ക്കു​ന്ന മ​ന്ത്രി​യെ ബെ​ഗു​സ​രാ​യി​ലേ​ക്ക് അ​യ​ച്ച​പ്പോ​ൾ വേ​ദ​നി​ച്ചു: ക​ന​യ്യ കു​മാ​ർ
Tuesday, March 26, 2019 3:18 PM IST
ന്യൂ​ഡ​ൽ​ഹി: ബെ​ഗു​സ​രാ​യി സീ​റ്റ് ന​ൽ​കി​യ​തി​ൽ ബി​ജെ​പി​യു​മാ​യി ഇ​ട​ഞ്ഞ കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗി​നെ പ​രി​ഹ​സി​ച്ച് സി​പി​ഐ സ്ഥാ​നാ​ർ​ഥി ക​ന​യ്യ കു​മാ​ർ. അ​യ​ൽ രാ​ജ്യ​ത്തേ​ക്ക് ആ​ളു​ക​ളെ നി​ർ​ബ​ന്ധി​ച്ച് അ​യ​ക്കു​ന്ന "പാ​ക്കി​സ്ഥാ​ൻ ഗ​താ​ഗ​ത മ​ന്ത്രി​'യെ ന​വാ​ഡ​യി​ൽ​നി​ന്നും ബെ​ഗു​സ​രാ​യി​ലേ​ക്ക് അ​യ​ച്ച​പ്പോ​ൾ വേ​ദ​നി​ച്ചെ​ന്ന് ക​ന​യ്യ പ​രി​ഹ​സി​ച്ചു.

വീ​സ പോ​ലും ആ​വ​ശ്യ​മി​ല്ലാ​തെ ഇ​ന്ത്യ​ക്കാ​രെ ഇ​ട​യ്ക്കി​ടെ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​യ​ക്കു​ന്ന മ​ന്ത്രി ബെ​ഗു​സ​രാ​യി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ​ത് ടി​വി​യി​ല്‍ ക​ണ്ടു. എ​നി​ക്ക് ഒ​രു അ​ന​ന്ത​ര​വ​നു​ണ്ട് ഏ​താ​ണ്ട് ഇ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ​യാ​ണ്. എ​ന്നൊ​ക്കെ അ​വ​ന്‍ ഹോം ​വ​ര്‍​ക്ക് ചെ​യ്യാ​ന്‍ മ​ടി​കാ​ണി​ക്കു​ന്നു​ണ്ടോ അ​ന്നൊ​ന്നും അ​വ​ന്‍ സ്‌​കൂ​ളി​ല്‍ പോ​കി​ല്ല. ഇ​ത് യ​ഥാ​ർ​ഥ ഇ​ന്ത്യ​യാ​ണ്. ചാ​ന​ലി​ല്‍ വാ​യി​ട്ട​ടി​ക്കു​ന്ന പോ​ലെ​യ​ല്ല കാ​ര്യ​ങ്ങ​ള്‍”- ക​ന​യ്യ പ​റ​ഞ്ഞു.

ന​വാ​ഡ​യി​ൽ​നി​ന്നും ത​ന്നെ മാ​റ്റി​യ​ത് ആ​ത്മാ​ഭി​മാ​ന​ത്തി​ന് മു​റി​വേ​ൽ​പ്പി​ക്കു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു ഗി​രി​രാ​ജ് സിം​ഗ് നേ​ര​ത്തെ പ​റ​ഞ്ഞ​ത്. ന​വാ​ഡ അ​ല്ലാ​ത്ത മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.