പ​ണം ഉ​റ​പ്പ് പ​ദ്ധ​തി ദാ​രി​ദ്ര്യ​ത്തി​നെ​തി​രാ​യ സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക്: രാ​ഹു​ൽ ഗാ​ന്ധി
Tuesday, March 26, 2019 3:57 PM IST
സു​ർ​താ​ഗ​ഡ്: ദാ​രി​ദ്ര്യ​ത്തി​നെ​തി​രാ​യ സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കാ​ണ് പാ​വ​പ്പെ​ട്ട​വ​ർ​ക്കു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ പ​ണം ഉ​റ​പ്പ് പ​ദ്ധ​തി​യെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യ​ത്തു​നി​ന്നും ദാ​രി​ദ്ര്യ​ത്തെ തു​ട​ച്ചു​നീ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ​സ്ഥാ​നി​ലെ ഗം​ഗാ​ന​ഗ​ർ ജി​ല്ല​യി​ൽ സു​ർ​താ​ഗ​ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​തൊ​രു സ്ഫോ​ട​ന​മാ​ണ്. ഒ​രു രാ​ജ്യ​വും ഇ​തു​പോ​ലെ​യൊ​ന്ന് ച​രി​ത്ര​ത്തി​ൽ ചെ​യ്തി​ട്ടി​ല്ല. രാ​ജ്യ​ത്ത് ഇ​നി​യൊ​രു ദ​രി​ദ്ര​ൻ​പോ​ലും ഉ​ണ്ടാ​കി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ന്യാ​യ് (ന്യൂ​ന്ത​ന ആ​യ് യോ​ജ​ന) പ​ദ്ധ​തി​യി​ലൂ​ടെ രാ​ജ്യ​ത്തെ 20 ശ​ത​മാ​നം കു​ടും​ബ​ങ്ങ​ളെ ദാ​രി​ദ്ര്യ രേ​ഖ​യ്ക്കു മു​ക​ളി​ലാ​ക്കും. രാ​ജ്യ​ത്തെ അ​ഞ്ചു കോ​ടി കു​ടും​ബ​ങ്ങ​ളി​ലെ 25 കോ​ടി ജ​ന​ങ്ങ​ൾ​ക്കാ​ണ് ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കു​ന്ന​ത്. മോ​ദി രാ​ജ്യ​ത്തെ സ​മ്പ​ത്ത് സ​മ്പ​ന്ന​ർ​ക്ക് ന​ൽ​കി. കോ​ൺ​ഗ്ര​സ് അ​ത് ദ​രി​ദ്ര​ർ​ക്ക് ന​ൽ​കും- കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ദ​രി​ദ്ര​ർ​ക്ക് മാ​സം 12,000 രൂ​പ വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​നം. 12,000 രൂ​പ ഉ​റ പ്പാ​ക്കാ​നാ​യി പ്ര​തി​മാ​സം ശ​രാ​ശ​രി 6000 രൂ​പ വീ​തം ഗ​വ​ൺ​മെ​ന്‍റ് ന​ല്കും. ഒ​രു​വ​ർ​ഷം ശ​രാ​ശ​രി 72,000 രൂ​പ വ​രെ രാ​ജ്യ​ത്തെ ഏ​റ്റ​വും ദ​രി​ദ്ര​മാ​യ അ ​ഞ്ചു​കോ​ടി കു​ടും​ബ​ങ്ങ​ൾ​ക്കു ന​ല്കും. ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കു നേ​രി​ട്ടാ​ണു തു​ക ന​ല്കു​ക.

എ​ല്ലാ​വ​ർ​ക്കും പ്ര​തി​മാ​സം 12000 രൂ​പ വ​രു​മാ​നം ന​ല്കു​ക എ​ന്ന​ല്ല ഇ​തി​ന​ർ​ഥം. ഒ​രു കു​ടും​ബ​ത്തി​ന് പ്ര​തി​മാ​സം 6000 രൂ​പ​യാ​ണ് വ​രു​മാ​നം എ​ങ്കി​ൽ ബാ​ക്കി 6000 രൂ​പ സ​ർ​ക്കാ​രി​ൽ നി​ന്നു ല​ഭ്യ​മാ​ക്കി വ​രു​മാ​നം 12,000 രൂ​പ​യി​ൽ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ അ​ർ​ഥ​മാ​ക്കു​ന്ന​ത്. 8000 രൂ​പ വ​രു​മാ​ന​മു ണ്ടെ​ങ്കി​ൽ 4000 രൂ​പ ന​ൽ​കും. 2000 രൂ​പ മാ​സ​വ​രു​മാ​ന​മു​ണ്ടെ​ങ്കി​ൽ 10000 രൂ​പ മാ​സം​തോ​റും ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.