അ​രു​ണാ​ച​ൽ ഇ​ല്ലെ​ങ്കി​ൽ "മാ​പ്പ്' ഇ​ല്ലെ​ന്ന് ചൈ​ന
Tuesday, March 26, 2019 4:59 PM IST
ബെയ്ജിംഗ്: അ​രു​ണാ​ച​ൽപ്ര​ദേ​ശി​നെ​യും, താ​യ്‌വാ​നെ​യും ചൈ​ന​യു​ടെ ഭാ​ഗ​മാ​ക്കി രേ​ഖ​പ്പെ​ടു​ത്താ​ത്ത 30,000 ലോ​ക ഭൂ​പ​ട​ങ്ങ​ൾ ചൈ​ന ന​ശി​പ്പി​ച്ചു. ഇ​ന്ത്യ​യി​ലെ വ​ട​ക്ക്-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​മാ​യ അ​രു​ണാ​ച​ൽപ്ര​ദേ​ശും താ​യ്‌വാ​നും ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്ന നാ​ളു​ക​ളാ​യു​ള്ള ചൈ​നീ​സ് വാ​ദ​ത്തെ മു​ൻ നി​ർ​ത്തി​യാ​ണ് ഈ ​ന​ട​പ​ടി. ഇ​ന്ത്യ​യി​ലെ രാ​ഷ്രീ​യ നേ​താ​ക്ക​ൾ അ​രു​ണാ​ച​ൽപ്ര​ദേ​ശ് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നെ ചൈ​ന നി​ര​ന്ത​രം വി​മ​ർ​ശി​ക്കു​ന്നു​ണ്ട്.

ഇ​ന്ത്യ​യു​ടെ സ​മ്പൂ​ർ​ണാ​ധി​കാ​ര​മു​ള്ള പ്ര​ദേ​ശ​മാ​ണ് അ​രു​ണാ​ച​ൽപ്ര​ദേ​ശ് എ​ന്നും അ​തി​നെ ഒ​രി​ക്ക​ലും അ​ന്യ​ധീ​ന​പ്പെ​ടു​ത്തു​വാ​ൻ സാ​ധ്യ​മ​ല്ലെ​ന്നു വിവിധ കേന്ദ്ര സർക്കാരുകൾ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തു പോ​ലെ ത​ന്നെ​യാ​ണ് അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലേ​ക്കും നേ​താ​ക്ക​ന്മാ​ർ പോ​കു​ന്ന​തെ​ന്നും ഇ​ന്ത്യ വ്യ​ക്ത​മാ​ക്കിയിരുന്നു.

3,488 കി​ലോ​മീ​റ്റ​ർ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ത​ർ​ക്ക ഭൂ​മി(​ലൈ​ൻ ഓ​ഫ് ആ​ക്ച്വ​ൽ ക​ണ്‍​ട്രോ​ൾ)​യെ കു​റി​ച്ചു പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​വാ​ൻ 21 തവണ ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തെ​ല്ലാം പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്.

ഭൂപട മാ​ർ​ക്ക​റ്റി​ൽ ചൈ​ന ചെ​യ്ത​തെ​ല്ലാം തി​ക​ച്ചും നി​യ​മാ​നു​സൃ​ത​വും ആ​വ​ശ്യ​ക​ത​യു​ള്ള​തു​മാ​ണെ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലോ ​ഓ​ഫ് ചൈ​ന ഫോ​റി​ൻ അ​ഫ​യേ​ഴ്സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്ര​ഫ​സ​ർ ലി​യു വെ​ൻ​സോം​ഗ് അ​വ​കാ​ശ​പ്പെ​ടു​ന്നു. പ​ര​മാ​ധി​കാ​രം ഒ​രു രാ​ജ്യ​ത്തി​ന് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് എ​ന്ന​താ​ണ് ഇ​തി​നു കാ​ര​ണ​മാ​യി ലി​യു വെ​ൻ​സോം​ഗ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

താ​യ്‌വാ​ൻ, തെക്കൻ ടി​ബ​റ്റ് എ​ന്നി​വ ചൈ​ന​യു​ടെ ഭാ​ഗ​ങ്ങ​ളാ​ണെ​ന്നും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​സ്ഥ​ല​ങ്ങ​ൾ ചൈ​ന​യ്ക്ക് പ​ര​മ​പ്ര​ധാ​ന​മാ​ണെ​ന്നും ലി​യു കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.