ഡ​ൽ​ഹി​യെ തു​ര​ത്തി ചെ​ന്നൈ: ജ​യം ആ​റ് വി​ക്ക​റ്റി​ന്
Tuesday, March 26, 2019 11:42 PM IST
ന്യൂ​ഡ​ൽ​ഹി: ഡെ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ ആ​റ് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് സീ​സ​ണി​ലെ ര​ണ്ടാം ജ​യം സ്വ​ന്ത​മാ​ക്കി. ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 148 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം ര​ണ്ടു പ​ന്ത് ബാ​ക്കി നി​ൽ​ക്കെ ധോ​ണി​യും കൂ​ട്ട​രും മ​റി​ക​ട​ന്നു. സ്കോ​ർ: ഡെ​ൽ​ഹി- 147/6, ചെ​ന്നൈ- 19.4 ഓ​വ​റി​ൽ 150/4

താ​ര​ത​മ്യേ​ന ചെ​റി​യ സ്കോ​റാ​യ 147ലേ​ക്ക് ബാ​റ്റ് വീ​ശി​യ ചെ​ന്നൈ​യ്ക്ക് മു​ന്നി​ൽ പൊ​രു​തി​നോ​ക്കാ​ൻ പോ​ലും ഡ​ൽ​ഹി താ​ര​ങ്ങ​ൾ മു​തി​ർ​ന്നി​ല്ല. 44 റ​ൺ​സു​മാ​യി വാ​ട്സ​ൺ മു​ന്നി​ൽ നി​ന്ന് ന​യി​ച്ച​പ്പോ​ൾ പി​ന്നാ​ലെ​യെ​ത്തി​വ​ർ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യി. ധോ​ണി 32 ഉം ​റെ​യ്ന 30 ഉം ​കേ​ദാ​ർ ജാ​ദ​വ് 27 റ​ൺ​സെ​ടു​ത്ത് ചെ​ന്നൈ വി​ജ​യം എ​ളു​പ്പ​മാ​ക്കി.

ഡ​ൽ​ഹി​ക്കാ​യി അ​മി​ത് മി​ശ്ര ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ഇ​ഷാ​ന്ത് ശ​ർ​മ​യും റ​ബാ​ദ​യും ഓ​രോ വി​ക്ക​റ്റ് വീ​തം സ്വ​ന്ത​മാ​ക്കി.

നേ​ര​ത്തെ, ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് നി​ശ്ചി​ത 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് 147 റ​ൺ​സ് മാ​ത്ര​മെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ശി​ഖ​ർ​ധ​വാ​ന്‍റെ മി​ക​വി​ലാ​ണ് ഡ​ൽ​ഹി ഭേ​ദ​പ്പെ​ട്ട സ്കോ​ർ നേ​ടി​യ​ത്.

ധ​വാ​ൻ 51 റ​ൺ​സ് നേ​ടി. 25 റ​ൺ​സ് നേ​ടി​യ ഋ​ഷ​ഭ് പ​ന്തി​നും 24 റ​ൺ​സെ​ടു​ത്ത പൃ​ഥ്വി ഷാ​യ്ക്കും മാ​ത്ര​മാ​ണ് മി​ക​ച്ച പി​ന്തു​ണ ന​ൽ​കാ​നാ​യ​ത്. 15.2 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 120 റ​ൺ​സെ​ടു​ത്ത ഡ​ൽ​ഹി​ക്ക് ബാ​ക്കി​വ​ന്ന 26 ബോ​ളി​ൽ 27 റ​ൺ​സ് മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യ​ത്.

ചെ​ന്നൈ നി​ര​യി​ൽ മൂ​ന്ന് വി​ക്ക​റ്റ് നേ​ട്ട​വു​മാ​യി ഡ്വ​യി​ൻ ബ്രാ​വോ മി​ക​ച്ചു നി​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.