മോ​ദി സേ​ന പ​രാ​മ​ര്‍​ശം: മു​ക്താ​ര്‍ അ​ബ്ബാ​സ് ന​ഖ്‌​വി​ക്ക് തെ​ര. ക​മ്മീ​ഷ​ന്‍റെ താ​ക്കീ​ത്
Thursday, April 18, 2019 6:08 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി മു​ക്താ​ർ അ​ബ്ബാ​സ് ന​ഖ്‌​വി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ താ​ക്കീ​ത്. മോ​ദി സേ​ന​യെ​ന്ന പ​രാ​മ​ർ​ശ​ത്തി​നാ​ണ് ന​ട​പ​ടി. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​ത്. ഇ​ത്ത​രം പ​രാ​മ​ര്‍​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഈ ​മാ​സ​മാ​ദ്യം പി​യി​ലെ റാം​പൂ​രി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ലാ​ണ് മോ​ദി സേ​ന എ​ന്ന പ​രാ​മ​ര്‍​ശം ന​ഖ്‌​വി ന​ട​ത്തി​യ​ത്. പ്ര​സം​ഗ​ത്തി​ന്‍റെ വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​ഖ്‌​വി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്‍റെ സേ​ന, നി​ങ്ങ​ളു​ടെ സേ​ന, എ​ല്ലാ​വ​രു​ടെ​യും സേ​ന എ​ന്ന അ​ര്‍​ഥ​ത്തി​ലാ​ണ് താ​ന്‍ പ്ര​സം​ഗി​ച്ച​തെ​ന്നാ​യി​രു​ന്നു ന​ഖ്‌​വി​യു​ടെ വാ​ദം.

നേ​ര​ത്തെ, സ​മാ​ന പ​രാ​മ​ര്‍​ശ​ത്തി​ൽ യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നും തെ​ര. ക​മ്മീ​ഷ​ൻ താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.