ന​ട​ൻ മാ​ത്ര​മ​ല്ല...​ഇ​നി മു​ത​ൽ സം​വി​ധാ​യ​ക​ൻ കൂ​ടി​യാ​യ മോ​ഹ​ൻ​ലാ​ൽ
Sunday, April 21, 2019 10:44 PM IST
കൊ​ച്ചി: നാ​ല് പ​തീ​റ്റാ​ണ്ടു​ക​ള്‍ നീ​ണ്ട അ​ഭി​ന​യ ജീ​വി​ത​ത്തി​നൊ​പ്പം സൂ​പ്പ​ർ താ​രം മോ​ഹ​ന്‍​ലാ​ല്‍ സം​വി​ധാ​യ​ക വേ​ഷ​ത്തി​ലേ​ക്ക്. ത​ന്‍റെ പു​തി​യ ബ്ലോ​ഗി​ലാ​ണ് മോ​ഹ​ന്‍​ലാ​ല്‍ ഇ​ക്കാ​ര്യം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. "ബ​റോ​സ്സ്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ​ചി​ത്രം കു​ട്ടി​ക​ള്‍​ക്കും വ​ലി​യ​വ​ര്‍​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യു​ന്ന 3ഡി ​സി​നി​മ​യാ​യി​രി​ക്കു​മെ​ന്ന് ലാ​ല്‍ വ്യ​ക്ത​മാ​ക്കി.

തീ​രു​മാ​നം മു​ന്‍​കൂ​ട്ടി​യെ​ടു​ത്ത​ത​ല്ലെ​ന്ന് കു​റി​ച്ച മോ​ഹ​ൻ​ലാ​ൽ "മൈ ​ഡി​യ​ര്‍ കു​ട്ടി​ച്ചാ​ത്ത​ന്‍' സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ ജി​ജോ​യു​മാ​യു​ള്ള സം​ഭാ​ഷ​ണ​മാ​ണ് ത​ന്നെ ഇ​തി​ലേ​യ്ക്ക് എ​ത്തി​ച്ച​തെ​ന്നും വ്യ​ക്ത​മാ​ക്കി. സം​സാ​ര​ത്തി​ല്‍ അ​ദ്ദേ​ഹം പ​ങ്കു​വച്ച ഒ​രു ഇം​ഗ്ലീ​ഷ് ക​ഥ ത​ന്നെ ആ​ക​ര്‍​ഷി​ച്ചു​വെ​ന്നും ലാ​ൽ കു​റി​ച്ചു.

"ബ​റോ​സ്സ്- ഗാ​ര്‍​ഡി​യ​ന്‍ ഓ​ഫ് ദ ​ഗാ​മാ​സ് ട്ര​ഷ​ര്‍' ആ​ണ് ആ ​ക​ഥ​യെ​ന്നും വാ​സ്‌​കോ​ഡ​ ഗാ​മ​യു​ടെ നി​ധി സൂ​ക്ഷി​ക്കു​ന്ന ബ​റോ​സ്സി​ന്‍റെ ക​ഥ പോ​ര്‍​ച്ചു​ഗീ​സ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​റ​യു​ന്ന​തെ​ന്നും ലാ​ൽ പ​റ​യു​ന്നു. നാ​നൂ​റി​ല​ധി​കം വ​ര്‍​ഷ​ങ്ങ​ളാ​യി നി​ധി​ക്ക് കാ​വ​ലി​രി​ക്കു​ന്ന അ​യാ​ളു​ടെ അ​ടു​ത്തേ​ക്ക് ഒ​രു കു​ട്ടി വ​രു​ന്ന​തും അ​വ​ര്‍ ത​മ്മി​ലു​ള്ള ബ​ന്ധ​വും അ​തി​ന്‍റെ ര​സ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം- മോ​ഹ​ന്‍​ലാ​ല്‍ കു​റി​ച്ചു.

ചി​ത്ര​ത്തി​ൽ ബ​റോ​സ്സാ​യി വേ​ഷ​മി​ടു​ന്ന​തും ഞാ​ന്‍ ത​ന്നെ- മോ​ഹ​ന്‍​ലാ​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. സം​വി​ധാ​നം എ​ന്ന കി​രീ​ട​ത്തി​ന്‍റെ ഭാ​രം ന​ന്നാ​യി​ട്ട​റി​യാം എ​ന്ന് കു​റി​ക്കു​ന്ന ലാ​ൽ ഇ​പ്പോ​ള്‍ ത​ന്‍റെ ശി​ര​സ്സി​ലും ആ ​ഭാ​രം അ​മ​രു​ന്നു​വെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

"അ​തി​ന്‍റെ ക​നം കു​റേ​ശ്ശേ കു​റേ​ശ്ശേ ഞാ​ന്‍ അ​റി​ഞ്ഞു തു​ട​ങ്ങു​ന്നു. എ​ന്‍റെ രാ​വു​ക​ള്‍​ക്ക് ഉ​റ​ക്കം ന​ഷ്ട​പ്പെ​ടു​ന്നു. ഈ ​അ​സ്വ​സ്ഥ​ത​ക​ളി​ല്‍ നി​ന്നും ബ​റോ​സ് പു​റ​ത്തു വ​രും. ക​യ്യി​ല്‍ ഒ​രു നി​ധി കും​ഭ​വു​മാ​യി.. അ​യാ​ള്‍​ക്ക് മു​ന്നി​ല്‍ ന​ക്ഷ​ത്ര​ക്ക​ണ്ണു​ള്ള ഒ​രു കു​ട്ടി​യു​ണ്ടാ​വും...​അ​വ​രു​ടെ ക​ളി​ചി​രി​ക​ള്‍ ഉ​ണ്ടാ​വും...​വി​സ്മ​യ സ​ഞ്ചാ​ര​ങ്ങ​ള്‍ ഉ​ണ്ടാ​വും. ആ ​വി​ശേ​ഷ​ങ്ങ​ള്‍ ഞാ​ന്‍ വ​ഴി​യേ പ​റ​യാം...' ഇ​ത്ര​യും പ​റ​ഞ്ഞാ​ണ് ലാ​ൽ ത​ന്‍റെ ബ്ലോ​ഗ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.