ധോ​ണി​യു​ടെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തെ മ​റി​ക​ട​ന്നു ബം​ഗ​ളൂ​രു​വി​ന് ഒ​രു റ​ണ്‍​സ് ജ​യം
Monday, April 22, 2019 12:33 AM IST
ബം​ഗ​ളൂ​രു: ഐ​പി​എ​ല്ലി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് സൂ​പ്പ​ർ ജ​യം. അ​വ​സാ​ന പ​ന്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ വീ​ഴ്ത്തി​യാ​ണ് ബം​ഗ​ളൂ​രു ഈ ​ഐ​പി​എ​ല്ലി​ലെ മൂ​ന്നാം ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഒ​രു റ​ണ്‍​സി​നാ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​ന്‍റെ ജ​യം.

ബം​ഗ​ളൂ​രു ഉ​യ​ർ​ത്തി​യ 161 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ചെ​ന്നൈ​യ്ക്ക് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 160 റ​ണ്‍​സെ​ടു​ക്കാ​നെ ക​ഴി​ഞ്ഞു​ള്ളു. 48 പ​ന്തി​ൽ 84 റ​ണ്‍​സെ​ടു​ത്ത ചെ​ന്നൈ നാ​യ​ക​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി പു​റ​ത്താ​കാ​തെ നി​ന്നു. അ​ഞ്ച് ഫോ​റും ഏ​ഴ് സി​ക്സും സ​ഹി​ത​മാ​യി​രു​ന്നു ധോ​ണി​യു​ടെ ഇ​ന്നിം​ഗ്സ്.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ക​ത്തി​ക്ക​യ​റി​യ ധോ​ണി ചെ​ന്നൈ​യെ വി​ജ​യ​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ​ക്ക് പി​ഴ​ച്ചു. ഉ​മേ​ഷ് യാ​ദ​വ് എ​റി​ഞ്ഞ അ​വ​സാ​ന ഓ​വ​റി​ൽ ചെ​ന്നൈ​യ്ക്കു ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന​ത് 26 റ​ണ്‍​സാ​ണ്. എ​ന്നാ​ൽ അ​ഞ്ച് പ​ന്തി​ൽ 24 റ​ണ്‍​സെ​ടു​ത്ത ധോ​ണി​ക്കു അ​വ​സാ​ന പ​ന്ത് ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ റ​ണ്‍​സി​നാ​യി ഓ​ടി​യ താ​ക്കൂ​റി​നെ പാ​ർ​ത്ഥി​വ് പ​ട്ടേ​ൽ റൺ ഔട്ടാക്കി വി​ജ​യം ആ​ഘോ​ഷി​ച്ചു.

ധോ​ണി​ക്കു​പു​റ​മേ അം​ബാ​ട്ടി റാ​യി​ഡു (29), ര​വി​ന്ദ്ര ജ​ഡേ​ജ (11) എ​ന്നി​വ​ർ​ക്കു മാ​ത്ര​മാ​ണ് ചെന്നൈ നിരയിൽ ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ച​ത്. ബം​ഗ​ളൂ​രു​വി​നാ​യി സ്റ്റെ​യി​നും ഉ​മേ​ഷ് യാ​ദ​വും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ന​വ്ദീ​പ് സൈ​നി​യും ച​ഹ​ലും ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബം​ഗ​ളൂ​രു പാ​ർ​ത്ഥി​വ് പ​ട്ടേ​ലി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ മി​ക​വി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാണ് 161 റ​ണ്‍​സ് നേ​ടി​യ​ത്. പാ​ർ​ത്ഥി​വ് 37 പ​ന്തി​ൽ 53 റ​ണ്‍​സ് അ​ടി​ച്ചു. ര​ണ്ട് ഫോ​റും നാ​ല് സി​ക്സും സ​ഹി​ത​മാ​യി​രു​ന്നു പാ​ർ​ത്ഥി​വി​ന്‍റെ ഇ​ന്നിം​ഗ്സ്.

ബം​ഗ​ളൂ​രു​വി​ന് തു​ട​ക്ക​ത്തി​ൽ​ത​ന്നെ കോ​ഹ്ലി​യെ (9) ന​ഷ്ട​മാ​യി. ഡി​വി​ല്ലി​യേ​ഴ്സ് 25 റ​ണ്‍​സി​നും പു​റ​ത്താ​യി. ആ​കാ​ശ്ദീ​പ് നാ​ഥ് 24 റ​ണ്‍​സി​ന് ക്രീ​സ് വി​ട്ട​പ്പോ സ്റ്റോ​യി​ൻ​സി​ന്‍റെ സ​ന്പാ​ദ്യം 14 റ​ണ്‍​സാ​യി​രു​ന്നു. മോ​യി​ൻ അ​ലി 16 പ​ന്തി​ൽ 26 റ​ണ്‍​സ് നേ​ടി.

ചാ​ഹ​റും ജ​ഡേ​ജ​യും ബ്രാ​വോ​യും ചെ​ന്നൈ​യ്ക്കാ​യി ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഇ​മ്രാ​ൻ താ​ഹി​ർ ഒ​രു വി​ക്ക​റ്റും നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.