ഇ​ന്ത്യ ര​ഹ​സ്യ​വി​വ​രം ന​ൽ​കി, ന​ട​പ​ടി എ​ടു​ത്തി​ല്ല: ശ്രീ​ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി
Tuesday, April 23, 2019 9:22 PM IST
കൊ​ളം​ബോ: ചാ​വേ​ർ ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച് ഇ​ന്ത്യ ചി​ല ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നെ​ന്നും എ​ന്നാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ൽ വീ​ഴ്ച​ക​ളു​ണ്ടാ​യ​താ​യി ശ്രീ​ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി റ​ണി​ൽ‌ വിക്രമസിംഗെ. എ​ൻ​ഡി​ടി​വി​യു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഇ​ന്ത്യ ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ൽ ചി​ല വീ​ഴ്ച​ക​ൾ ഉ​ണ്ടാ​യി- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​സ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ല​ങ്ക​ൻ അ​ന്വേ​ഷ​ണ സം​ഘം ചൈ​ന​യും പാ​ക്കി​സ്ഥാ​നും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ലെ വൈ​ദേ​ശി​ക ഇ​ട​പെ​ട​ൽ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ന് വി​ദേ​ശ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​താ​യും ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ കൊ​ളം​ബോ​യി​ലെ മൂ​ന്നു ക്രി​സ്ത്യ​ൻ പ​ള്ളി​ക​ൾ, ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ൾ, പാ​ർ​പ്പി​ട സ​മു​ച്ച​യം എ​ന്നി​ങ്ങ​നെ എ​ട്ടി​ട​ത്താ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. ഒ​രു മ​ല​യാ​ളി സ്ത്രീ ​ഉ​ൾ​പ്പ​ടെ 10 ഇ​ന്ത്യ​ക്കാ​രും കൊ​ല്ല​പ്പെ​ട്ടു. പ​രി​ക്കേ​റ്റ നി​ര​വ​ധി പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

കൊ​ളം​ബോ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി, നെ​ഗോം​ബോ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​ത്തോ​ലി​ക്ക പ​ള്ളി, ബ​ട്ടി​ക്ക​ലോ​വ സി​യോ​ൻ പ്രോ​ട്ട​സ്റ്റ​ന്‍റ് പ​ള്ളി എ ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 8.45ന് ​ഈ​സ്റ്റ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കി​ടെ​യാ​യി​രു​ന്നു സ്ഫോ​ട​നം. തൊ​ട്ടു​പി​ന്നാ​ലെ കൊ​ളം​ബോ​യി​ലെ ഷാം​ഗ്രി-​ലാ, സി​ന​മ​ൺ ഗ്രാ​ൻ​ഡ്, കിം​ഗ്സ്ബ​റി ഹോ​ട്ട​ലു​ക​ളി​ൽ ചാ​വേ​റു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.