‘മാ​റി നി​ല്‍​ക്ക് അ​ങ്ങോ​ട്ട്’; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ക്ഷോ​ഭി​ച്ച് മു​ഖ്യ​മ​ന്ത്രി
Wednesday, April 24, 2019 12:39 PM IST
കൊ​ച്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഉ​യ​ർ​ന്ന പോ​ളിം​ഗി​നെ കു​റി​ച്ച് ചോ​ദി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ക്ഷോ​ഭി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പോ​ളിം​ഗ് ശ​ത​മാ​നം കൂ​ടി​യ​തി​നെ കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​ൻ മ​ടി​ച്ച മു​ഖ്യ​മ​ന്ത്രി ‘മാ​റി നി​ല്‍​ക്ക് അ​ങ്ങോ​ട്ട്’ എ​ന്നു പ്ര​തി​ക​രി​ച്ചു. തു​ട​ർ​ന്നു വാ​ഹ​ന​ത്തി​ൽ ക​യ​റി പോ​കു​ക​യാ​യി​രു​ന്നു.

എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ൽ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. അ​ദ്ദേ​ഹം രാ​വി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പു​റ​പ്പെ​ടു​മ്പോ​ഴാ​ണു മാ​ധ്യ​മ​ങ്ങ​ൾ സ​മീ​പി​ച്ച​ത്. ഏ​റെ നേ​രം കാ​ത്തു​നി​ന്ന ശേ​ഷ​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി പു​റ​ത്തെ​ത്തി​യ​ത്.

സം​സ്ഥാ​ന​ത്ത് 20 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 77.68 ശ​ത​മാ​നം പേ​രാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്. പോ​ളിം​ഗ് ശ​ത​മാ​നം വ​ർ​ധി​ച്ച​ത് ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന വാ​ദ​വു​മാ​യി മൂ​ന്നു മു​ന്ന​ണി​ക​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.