ക​ണ്ണൂ​രി​ൽ വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട്; ഇ​വി​ടു​ത്തെ ചൗ​ക്കീ​ദാ​റും "ചോ​ര്‍ ഹേ' ​എ​ന്ന് സു​ധാ​ക​ര​ൻ
Wednesday, April 24, 2019 1:39 PM IST
ക​ണ്ണൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ക​ണ്ണൂ​രി​ൽ സി​പി​എം വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് ചെ​യ്തു​വെ​ന്ന് ക​ണ്ണൂ​രി​ലെ യുഡിഎ​ഫ് സ്ഥാ​നാ​ര്‍​ത്ഥി കെ. ​സു​ധാ​ക​ര​ൻ. ‌സി​പി​എ​മ്മി​ന് ഉ​ദ്യോ​ഗ​സ്ഥ ഒ​ത്താ​ശ​യു​ണ്ട്. ജി​ല്ല​യി​ല്‍ വ്യാ​പ​ക​മാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. എ​ന്നാ​ല്‍ അ​തു കൊ​ണ്ടൊ​ന്നും ത​ങ്ങ​ളു​ടെ വോ​ട്ട​ര്‍​മാ​രെ ഭ​യ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലും ബൂ​ത്തി​ലും വ​രെ വ്യാ​പ​ക​മാ​യ ക​ള്ള​വോ​ട്ട് ന​ട​ന്നെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​രോ​പി​ച്ചു. ത​ളി​പ്പ​റ​മ്പ്, ധ​ർ​മ്മ​ടം, മ​ട്ട​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ള്ള​വോ​ട്ട് ന​ട​ന്നു. ജ​നാ​ധി​പ​ത്യ സം​വി​ധാ​നം സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​ത്ത മു​ഖ്യ​മ​ന്ത്രി​യാ​ണി​ത്. ന​രേ​ന്ദ്ര​മോ​ദി​യെ​ക്കു​റി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി ചൗ​ക്കീ​ദാ​ര്‍ ചോ​ര്‍ ഹേ ​എ​ന്ന് പ​റ​ഞ്ഞെ​ങ്കി​ല്‍ ഇ​വി​ടു​ത്തെ ചൗ​ക്കീ​ദാ​റും ചോ​ര്‍ ഹേ ​എ​ന്നു പ​റ​യേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളി​ൽ പോ​രാ​യ്മ ഉ​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ​ല​യി​ട​ത്തും കോ​ൺ​ഗ്ര​സ് ഓ​ഫീ​സു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രെ മ​ർ​ദി​ച്ചും പേ​ടി​പ്പി​ച്ചും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്. വീ​ഡി​യോ തെ​ളി​വു​ക​ൾ വ​ച്ച് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. കൃ​ത്യ​മാ​യ ക​ണ​ക്ക് പു​റ​ത്തു​വി​ടു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.