ഒ​രു മാ​സ​ത്തെ സൗ​ജ​ന്യ​ റേ​ഷ​ൻ; തീരദേശത്ത് ആശ്വാസം ചൊരിഞ്ഞ് സർക്കാർ
Friday, April 26, 2019 11:43 AM IST
തി​രു​വ​ന​ന്ത​പു​രം: തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​രു മാ​സ​ത്തെ സൗ​ജ​ന്യ റേ​ഷ​ന്‍ അ​നു​വ​ദി​ക്കാ​ന്‍ ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. ക​ട​ല്‍​ക്ഷോ​ഭം മൂ​ലം ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് മ​ല്‍​സ്യ​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ച​തി​ന്‍റെ​യും ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ട​ലി​ല്‍ പോ​യ​വ​ര്‍ മ​ട​ങ്ങി​വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സൗ​ജ​ന്യ റേ​ഷ​ന്‍ അ​നു​വ​ദി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കു​മു​ള്ള ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് പ​ദ്ധ​തി​ക്കും മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ ആ​റു​ല​ക്ഷം രൂ​പ​യാ​ക്കാ​നാ​ണ് തീ​രു​മാ​നം.

ജീ​വ​ന​ക്കാ​ര​നും ആ​ശ്രി​ത​രും ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ധി​യി​ല്‍ വ​രും. സാ​ധാ​ര​ണ രോ​ഗ​ങ്ങ​ള്‍​ക്ക് ഒ​രാ​ള്‍​ക്കു ര​ണ്ട് ല​ക്ഷം രൂ​പ​വ​രെ ല​ഭി​ക്കും. ഹൃ​ദ​യം, വൃ​ക്ക തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​ങ്ങ​ള്‍​ക്ക് അ​ഞ്ച് ല​ക്ഷം വ​രെ​യാ​ണു ല​ഭി​ക്കു​ക. അ​വ​യ​വം മാ​റ്റി​വ​യ്ക്ക​ലി​നും മ​റ്റും സ​ഹാ​യി​ക്കു​ന്ന​തി​നു ധ​ന സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 25 കോ​ടി​യു​ടെ പ്ര​ത്യേ​ക നി​ധി ഉ​ണ്ടാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ചീ​മേ​നി ജ​യി​ലി​ലു​ള്ള നാ​ല് ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​നു​ള്ള ശി​പാ​ര്‍​ശ​യ്ക്കും മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി. 14 വ​ര്‍​ഷം ത​ട​വ് പി​ന്നി​ട്ട 70 വ​യ​സ്സ് ക​ഴി​ഞ്ഞ ത​ട​വു​കാ​രെ​യാ​ണ് മോ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.