കാ​ഷ്മീ​രി​ൽ യു​വാ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു; ഗോ​സം​ര​ക്ഷ​ക​രെ​ന്ന് ആ​രോ​പ​ണം
Thursday, May 16, 2019 5:18 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ശ്മീ​രി​ൽ ബ​ധേ​ർ​വ​യി​ൽ ക​ന്നു​കാ​ലി​ക​ളു​മാ​യി പോ​യ യു​വാ​വി​നെ അ​ജ്ഞാ​ത സം​ഘം വെ​ടി​വ​ച്ചു കൊ​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ന​യീം ഷാ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഷാ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ൾ​ക്കും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു.

ഗോ​സം​ര​ക്ഷ​ക​രാ​ണ് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. യു​വാ​വി​ന്‍റെ ബ​ന്ധു​ക​ൾ ബ​ധേ​ർ​വ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ടു​ക​യും ചെ​യ്തു. ഇ​തേ​തു​ട​ർ​ന്നു പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു. പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു.

കേ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.