ലൂ​സി​ഫ​ർ 200 കോ​ടി ക്ല​ബ്ബി​ൽ; മ​ല​യാ​ള സി​നി​മ​യി​ൽ പു​തു​ച​രി​തം, വ്യാ​ജ​ൻ ഇ​ന്‍റ​ർ​നെ​റ്റി​ൽ
Thursday, May 16, 2019 5:38 PM IST
കൊ​ച്ചി: മ​ല​യാ​ള സി​നി​മ​യി​ൽ പു​തു​ച​രി​തം എ​ഴു​തി മോ​ഹ​ൻ​ലാ​ൽ-​പൃ​ഥി​രാ​ജ് കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന ചി​ത്രം ലൂ​സി​ഫ​ർ. ലോ​ക​വ്യാ​പ​ക​മാ​യി ബോ​ക്സ് ഓ​ഫീ​സി​ൽ 200 കോ​ടി പി​ന്നി​ടു​ന്ന ആ​ദ്യ മ​ല​യാ​ള ചി​ത്ര​മെ​ന്ന നേ​ട്ട​മാ​ണ് ലൂ​സി​ഫ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ 200 കോ​ടി നേ​ട്ടം ഫേ​സ്ബു​ക്കി​ൽ സ്ഥി​രീ​ക​രി​ച്ചു.

മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹി​റ്റാ​ണ് ലൂ​സി​ഫ​ർ. മോ​ഹ​ൻ​ലാ​ൽ ത​ന്നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച വൈ​ശാ​ഖ് ചി​ത്രം പു​ലി​മു​രു​ക​നെ​യാ​ണ് ലൂ​സി​ഫ​ർ മ​റി​ക​ട​ന്ന​ത്. 165 കോ​ടി രൂ​പ പു​ലി​മു​രു​ക​ൻ ലോ​ക​വ്യാ​പ​ക​മാ​യി ക​ള​ക്ട് ചെ​യ്തി​രു​ന്നു. മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ൽ 100 കോ​ടി പി​ന്നി​ടു​ന്ന ആ​ദ്യ ചി​ത്ര​വും പു​ലി​മു​രു​ക​നാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ആ​മ​സോ​ണ്‍ പ്രൈ​മി​ൽ ലൂ​സി​ഫ​റി​ന്‍റെ ഓ​ണ്‍​ലൈ​ൻ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ്ര​ദ​ർ​ശ​നം അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ ത​ന്നെ ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പു​ക​ൾ കു​പ്ര​സി​ദ്ധ വ്യാ​ജ പ​തി​പ്പ് സം​ഘം ത​മി​ഴ്റോ​ക്കേ​ഴ്സ് പു​റ​ത്തു​വി​ട്ടു. 13 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ആ​മ​സോ​ണ്‍ ലൂ​സി​ഫ​റി​ന്‍റെ ഓ​ണ്‍​ലൈ​ൻ പ്ര​ദ​ർ​ശ​നാ​വ​കാ​ശം വാ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ന​ട​ൻ പൃ​ഥ്വി​രാ​ജി​ന്‍റെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​മാ​ണ് ലൂ​സി​ഫ​ർ. സ്റ്റീ​ഫ​ൻ നെ​ടു​ന്പ​ള്ളി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ നി​ർ​മി​ച്ച ചി​ത്രം റി​ലീ​സ് ചെ​യ്ത് എ​ട്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ 100 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​പി​ടി​ച്ചു.

മു​ര​ളി ഗോ​പി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യ​ത്. മോ​ഹ​ൻ​ലാ​ലി​നു പു​റ​മേ മ​ഞ്ജു വാ​ര്യ​ർ, വി​വേ​ക് ഒ​ബ്റോ​യ്, ടൊ​വി​നോ തോ​മ​സ്, പൃ​ഥ്വി​രാ​ജ്, സാ​യ്കു​മാ​ർ, ഇ​ന്ദ്ര​ജി​ത്ത്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ന​ന്ദു, ബാ​ല, വി.​കെ. പ്ര​കാ​ശ്, അ​നീ​ഷ് ജി. ​മേ​നോ​ൻ, സാ​നി​യ അ​യ്യ​പ്പ​ൻ, ഷോ​ണ്‍ റോ​മി, മാ​ലാ പാ​ർ​വ​തി എ​ന്നി​ങ്ങ​നെ വ​ലി​യ താ​ര​നി​ര​യും ചി​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.