വി​ദ്യാ​സാ​ഗ​റി​ന്‍റെ പ്ര​തി​മ നി​ർ​മി​ക്കാ​മെ​ന്ന് മോ​ദി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ഹാ​യം വേ​ണ്ടെ​ന്ന് മ​മ​ത
Thursday, May 16, 2019 6:06 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ കോ​ൽ​ക്ക​ത്തി​ൽ അ​മി​ത് ഷാ​യു​ടെ റാ​ലി​ക്കി​ടെ ത​ക​ർ​ക്ക​പ്പെ​ട്ട ന​വോ​ത്ഥാ​ന​നാ​യ​ക​ൻ ഈ​ശ്വ​ർ ച​ന്ദ്ര വി​ദ്യാ​സാ​ഗ​റി​ന്‍റെ പ്ര​തി​മ പു​ന​ർ​നി​ർ​മി​ക്കാ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​ണ് പ്ര​തി​മ ത​ക​ർ​ത്ത​ത്. ഇ​വി​ടെ പ​ഞ്ച​ലോ​ഹ​ങ്ങ​ൾ കൊ​ണ്ട് പു​തി​യ പ്ര​തി​മ നി​ർ​മി​ക്കാ​മെ​ന്നും മോ​ദി ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​വ​ച്ചു പ​റ​ഞ്ഞു.

അ​തേ​സ​മ​യം പ്ര​തി​മ നി​ർ​മി​ക്കാ​ൻ മോ​ദി​യു​ടെ സ​ഹാ​യം വേ​ണ്ടെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി തി​രി​ച്ച​ടി​ച്ചു. ബി​ജെ​പി ത​ക​ർ​ത്ത പ്ര​തി​മ വീ​ണ്ടും നി​ർ​മി​ക്കാ​ൻ ബം​ഗാ​ളി​ന​റി​യാം. അ​തി​ന് മോ​ദി​യു​ടെ പ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും മ​മ​ത പ​റ​ഞ്ഞു.

പ്ര​തി​മ നി​ർ​മി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന മോ​ദി 200 വ​ർ​ഷ​ത്തെ സം​സ്കാ​ര​വും ച​രി​ത്ര​വും തി​രി​ച്ചു ത​രു​മോ​യെ​ന്നും മ​മ​ത ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.