ആ​ര്യ​ക്കു ന​ൽ​കി​യ വാ​ക്കു​പാ​ലി​ച്ച് ക​ള​ക്ട​ർ സാം​ബ​ശി​വ റാ​വു; ലാ​പ്ടോ​പ്പ് കൈ​മാ​റി
Thursday, May 16, 2019 7:45 PM IST
കോ​ഴി​ക്കോ​ട്: ആ​ര്യ രാ​ജി​നു ന​ൽ​കി​യ വാ​ക്കു​പാ​ലി​ച്ച് കോ​ഴി​ക്കോ​ട് ക​ള​ക്ട​ർ സാം​ബ​ശി​വ റാ​വു. ആ​ര്യ​ക്കു വാ​ഗ്ദാ​നം ചെ​യ്ത ലാ​പ്ടോ​പ്പ് വ്യാ​ഴാ​ഴ്ച ക​ള​ക്ട​ർ നേ​രി​ട്ടു കൈ​മാ​റി.

വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഓ​ർ​മ​ക​ൾ ന​ഷ്ട​പ്പെ​ട്ട് ഒ​രു ഭാ​ഗം ത​ള​ർ​ന്നു കി​ട​ക്കു​ന്ന അ​ച്ഛ​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നാ​യി വാ​ശി​യോ​ടെ പ​ഠി​ച്ച് വി​ജ​യം നേ​ടി​യ പ്രൊ​വി​ഡ​ൻ​സ് ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ ആ​ര്യ​യു​ടെ വാ​ർ​ത്ത​ക​ൾ അ​ടു​ത്തി​ടെ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. പ​രി​മി​തി​ക​ളോ​ട് പോ​രാ​ടി എ​സ്എ​സ്എ​ൽ​സി​ക്ക് ആ​ര്യ രാ​ജ് മി​ക​ച്ച വി​ജ​യ​മാ​ണ് നേ​ടി​യ​ത്.

ര​ണ്ട് ദി​വ​സം മു​ൻ​പ് ആ​ര്യ​യെ കാ​ണാ​ൻ വീ​ട്ടി​ൽ വ​ന്ന​പ്പോ​ൾ മു​ൻ​പോ​ട്ടു​ള്ള പ​ഠ​ന​ത്തി​ന് ലാ​പ്ടോ​പ്പ് ഏ​റെ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും അ​ത് ന​ൽ​കു​മെ​ന്നും ക​ല​ക്ട​ർ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ര പെ​ട്ടെ​ന്ന് ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്ന് ആ​ര്യ പ​റ​യു​ന്നു. ഭാ​വി​യെ​ക്കു​റി​ച്ച് തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും പ​ഠ​ന മേ​ഖ​ല തെ​ര​ഞ്ഞെ​ടു​ക്കാ​നും സ​മ​യം ആ​വ​ശ്യ​മു​ണ്ടെ​ന്ന് ആ​ര്യ വ്യ​ക്ത​മാ​ക്കി.

മാ​തൃ​സ്നേ​ഹം ചാ​രി​റ്റ​ബി​ൽ മാ​നേ​ജിം​ഗ് ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി. ​ഷാ​നാ​ണ് ആ​ര്യ​ക്കു​ള്ള ലാ​പ്ടോ​പ്പ് സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്. കൂ​ടാ​തെ പ​ഠ​ന​സ​ഹാ​യ​ത്തി​നാ​യി സ്റ്റ​ഡി ടേ​ബി​ൾ, ക​സേ​ര എ​ന്നി​വ​യും ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.