ഗോ​ഡ്സെ ദേ​ശ​സ്നേ​ഹി​യെ​ങ്കി​ൽ രാ​ജ്യ​ദ്രോ​ഹി​യാ​കു​ന്ന​തി​ൽ സ​ന്തോ​ഷം: പി. ​ചി​ദം​ബ​രം
Thursday, May 16, 2019 8:17 PM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഘാ​ത​ക​ൻ നാ​ഥു​റാം ഗോ​ഡ്സെ ദേ​ശ​സ്നേ​ഹി​യാ​ണെ​ങ്കി​ൽ, രാ​ജ്യ​ദ്രോ​ഹി​യെ​ന്ന് അ​റി​യ​പ്പെ​ടാ​നാ​ണ് ത​നി​ക്ക് ആ​ഗ്ര​ഹ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം. ഗോ​ഡ്സെ രാ​ജ്യ​സ്നേ​ഹി​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹ​ത്തെ ഭീ​ക​ര​ൻ എ​ന്നു വി​ളി​ക്കു​ന്ന​വ​ർ​ക്ക് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ക്ക​താ​യ മ​റു​പ​ടി ല​ഭി​ക്കു​മെ​ന്നു​മു​ള്ള ഭോ​പ്പാ​ലി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​റി​ന്‍റെ പ​രാ​മ​ർ​ശ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബം​ഗാ​ളി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ക​യും ഈ​ശ്വ​ര ച​ന്ദ്ര വി​ദ്യാ​സാ​ഗ​റി​ന്‍റെ പ്ര​തി​മ ത​ക​ർ​ക്കു​ക​യും ചെ​യ്ത​ത് അ​വി​ടെ​നി​ന്നു​ള്ള​വ​ര​ല്ലെ​ന്നും സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​ണെ​ന്നും ചി​ദം​ബ​രം പ​റ​ഞ്ഞു. ആ​രാ​ണ് പു​റ​ത്തു​നി​ന്നു​ള്ള​വ​രെ ബം​ഗാ​ളി​ൽ എ​ത്തി​ച്ച​തെ​ന്നും ചി​ദം​ബ​രം ചോ​ദി​ച്ചു.

ഗോ​ഡ്സെ ഹി​ന്ദു തീ​വ്ര​വാ​ദി​യാ​ണെ​ന്ന ന​ട​ൻ ക​മ​ൽ​ഹാ​സ​ന്‍റെ പ്ര​സ്താ​വ​ന​യോ​ടു പ്ര​തി​ക​രി​ക്ക​വെ​യാ​ണ് പ്ര​ജ്ഞാ സിം​ഗ് ഗാ​ന്ധി​ജി​യു​ടെ ഘാ​ത​ക​നാ​യ ഗോ​ഡ്സെ​യെ പു​ക​ഴ്ത്തി​യ​ത്. പി​ന്നാ​ലെ പ്ര​ജ്ഞ​യ്ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി. ഗോ​ഡ്സെ രാ​ജ്യ​ദ്രോ​ഹി​യാ​യി​രു​ന്നെ​ന്നും ഗോ​ഡ്സെ​യെ പു​ക​ഴ്ത്തു​ന്ന​ത് രാ​ജ്യ​ദ്രോ​ഹ​മാ​ണെ​ന്നും ഭോ​പ്പാ​ലി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ ദി​ഗ്വി​ജ​യ് സിം​ഗ് പ​റ​ഞ്ഞു.

പി​ന്നാ​ലെ പ്ര​ജ്ഞ​യെ ത​ള്ളി ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി. പ്ര​ജ്ഞ​യു​ടെ പ്ര​സ്താ​വ​ന​യെ അ​പ​ല​പി​ക്കു​ന്നെ​ന്നും പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് അ​വ​ർ മാ​പ്പു പ​റ​യാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും പാ​ർ​ട്ടി വ​ക്താ​വ് ജി.വി.​എ​ൽ. ന​ര​സിം​ഹ റാ​വു ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.