ഗം​ഗാ മാ​താ​വ് നി​ങ്ങ​ളെ ശി​ക്ഷി​ക്കും; ബി​ജെ​പി​ക്കെ​തി​രെ മാ​യാ​വ​തി
Thursday, May 16, 2019 8:17 PM IST
വാ​രാ​ണ​സി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗം​ഗാ മാ​താ​വ് ബി​ജെ​പി ശി​ക്ഷി​ക്കു​മെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. 2014ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗം​ഗാ മാ​താ​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തെ​ന്നാ​ണ് ബി​ജെ​പി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ബി​ജെ​പി​യെ ഗം​ഗാ മാ​താ​വ് ശി​ക്ഷി​ക്കും. ബി​ജെ​പി പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

വി​ദ്വേ​ഷം നി​റ​ഞ്ഞ​തും ഭി​ന്നി​പ്പ് രാ​ഷ്ട്രീ​യ​വു​മാ​ണ് ബി​ജെ​പി​യു​ടേ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സ​ന്പ​ന്ന​രെ മാ​ത്ര​മാ​ണ് ബി​ജെ​പി സം​ര​ക്ഷി​ക്കു​ന്ന​ത്. പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി യാ​തൊ​രു പ​ദ്ധ​തി​യും ബി​ജെ​പി ന​ട​പ്പാ​ക്കു​ന്നി​ല്ല. 2014ൽ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ഒ​ന്നും ബി​ജെ​പി പാ​ലി​ച്ചി​ല്ലെ​ന്നും മാ​യാ​വ​തി കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.