56 ഇ​ഞ്ച് നെ​ഞ്ച​ള​വു​ള്ള മോ​ദി നി​ങ്ങ​ളു​ടെ ഹൃ​ദ​യം എ​വി​ടെ: പ്രി​യ​ങ്ക ഗാ​ന്ധി
Thursday, May 16, 2019 9:18 PM IST
മ​ഹാ​രാ​ജ്ഗ​ഞ്ച്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. മോ​ദി താ​ങ്ക​ൾ എ​പ്പോ​ഴും 56 ഇ​ഞ്ച് നെ​ഞ്ച​ള​വി​നെ കു​റി​ച്ച് വീ​ര​വാ​ദം മു​ഴ​ക്കു​ന്നു. എ​ന്നാ​ൽ താ​ങ്ക​ളു​ടെ ഹൃ​ദ​യം എ​വി​ടെ​യാ​ണെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി ചോ​ദി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഹാ​രാ​ജ്ഗ​ഞ്ചിൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സംസാരിക്കുകയായിരുന്നു അവർ.

പാ​ക്കി​സ്ഥാ​നെ പ​രാ​മ​ർ​ശി​ച്ച് മോ​ദി ദേ​ശീ​യ​ത പ​റ​യു​ന്നു. എ​ന്നാ​ൽ തൊ​ഴി​ലി​ല്ലാ​യ്മയും ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ലും മോ​ദി ദേ​ശീ​യ​ത കാ​ണു​ന്നി​ല്ലെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ മോ​ദി ലോ​ക​ത്തി​ലെ എ​ല്ലാ സ്ഥ​ല​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു. എ​ന്നാ​ൽ സ്വ​ന്തം രാ​ജ്യ​ത്തെ ക​ർ​ഷ​ക​രെ മോ​ദി സ​ന്ദ​ർ​ശി​ച്ചി​ല്ലെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.