ലോക്സഭയിലെ ഏഴാം ഘട്ട വോട്ടെടുപ്പിൽ 61.85 ശതമാനം പോളിംഗ്
Sunday, May 19, 2019 11:33 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​വ​സാ​ന ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ 61.85 ശ​ത​മാ​നം പോ​ളിം​ഗ്. പ​ശ്ചി​മ​ബം​ഗാ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 73.05 ശ​ത​മാ​നം പോ​ളിം​ഗാ​ണ് ബം​ഗാ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ബി​ഹാ​റി​ൽ 49.92 ശ​ത​മാ​നവും ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ 66.18 ശ​ത​മാ​ന​വും മ​ധ്യ​പ്ര​ദേ​ശി​ൽ 69.38 ശ​ത​മാ​ന​വും പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. പ​ഞ്ചാ​ബി​ൽ 58.81 ശ​ത​മാ​ന​വും യു​പി​യി​ൽ 54.37 ശ​ത​മാ​ന​വും ജാ​ർ​ഖ​ണ്ഡി​ൽ 70.5 ശ​ത​മാ​നവും ച​ത്തീ​സ്ഗ​ഡി​ൽ 63.57 ശ​ത​മാ​നവും പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.

ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 59 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ഞായറാഴ്ച വി​ധി​യെ​ഴു​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.