ന​സീ​റി​നെ ആ​ക്ര​മി​ച്ച സം​ഭ​വം: മൂന്നുപേർക്കെതിരെ വധശ്രമത്തിന് കേസ്
Sunday, May 19, 2019 11:52 PM IST
കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യും സി​പി​എം വി​മ​ത​നു​മാ​യ സി.​ഒ.​ടി.​ന​സീ​റി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ത​ല​ശേ​രി ബ​സ് സ്റ്റാ​ന്‍റി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് ന​സീ​റി​നു വെ​ട്ടേ​റ്റ​ത്. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് ന​സീ​റി​നെ വെ​ട്ടി​യ​ത്. പ​രി​ക്കേ​റ്റ ന​സീ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആക്രമിച്ചവരെ കണ്ടാൽ തിരിച്ചറിയുമെന്ന് നസീർ മൊഴി നൽകിയതായാണ് വിവരം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.