സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ണ്ട്; ക​ന​ത്ത ജാ​ഗ്ര​ത വേ​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
Wednesday, May 22, 2019 9:11 PM IST
ന്യൂ​ഡ​ൽ​ഹി: വോ​ട്ടെ​ണ്ണി​ത്തു​ട​ങ്ങാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വോ​ട്ടെ​ണ്ണ​ൽ ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച അ​ക്ര​മ​വും സം​ഘ​ർ​ഷ​വു​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്കും പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്കും ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ന​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും പ​റ​യു​ന്നു.

വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മു​ക​ൾ​ക്കും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ​ക്കും മ​തി​യാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ൾ, ബി​ഹാ​ർ, ത്രി​പു​ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് സം​ഘ​ർ​ഷ സാ​ധ്യ​ത റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ചി​ല സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ സം​ഘ​ർ​ഷ​ത്തി​ലേ​ക്കു ന​യി​ച്ചേ​ക്കാ​മെ​ന്നാ​ണ് കേ​ന്ദ്രം ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.