പ്ര​സി​ഡ​ന്‍റ് വി​ളി​ച്ചു; അ​സ​മൊ ജാ​ൻ വി​ര​മി​ക്ക​ൽ തീ​രു​മാ​നം പി​ൻ​വ​ലി​ച്ചു
Wednesday, May 22, 2019 11:27 PM IST
ആ​ക്ര (ഘാ​ന): ഘാ​ന ദേ​ശീ​യ ടീം ​മു​ൻ നാ​യ​ക​ൻ അ​സ​മൊ ജാ​ൻ വി​ര​മി​ക്ക​ൽ തീ​രു​മാ​നം പി​ൻ​വ​ലി​ച്ചു. രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ​നി​ന്നും വി​ര​മി​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​ണ് അ​സ​മൊ ജാ​ൻ മാ​റ്റി​യ​ത്. ഘാ​ന പ്ര​സി​ഡ​ന്‍റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണ് താ​രം ത​ന്‍റെ തീ​രു​മാ​നം പി​ൻ​വ​ലി​ച്ച​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് പ്ര​സി​ഡ​ന്‍റ് നാ​ന അ​കു​ഫോ അ​ഡോ​യെ അ​സ​മൊ ജാ​ൻ സ​ന്ദ​ർ​ശി​ച്ച​ത്. കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം താ​ര​ത്തി​ന്‍റെ മ​ന​സ് മാ​റി. പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ഭ്യ​ർ​ഥ​ന ത​നി​ക്ക് ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്ന് അ​സ​മൊ ജാ​ൻ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം പ​റ​ഞ്ഞു.

ദേ​ശീ​യ ടീം ​ക്യാ​പ്റ്റ​ൻ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഘാ​ന ഫു​ട്ബോ​ളി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗോ​ൾ നേ​ട്ട​ക്കാ​ര​നാ​യ അ​സ​മൊ ജാ​ൻ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ് പോ​രാ​ട്ട​ത്തി​ന് ഒ​രു മാ​സം മാ​ത്രം ശേ​ഷി​ക്കേ​യാ​ണ് സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ അ​പ്ര​തീ​ക്ഷി​ത​മാ​യി വി​ര മി​ക്ക​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഇ​തോ​ടെ താ​ര​ത്തെ പ്രി​സി​ഡ​ന്‍റ് ത​ന്നെ നേ​രി​ട്ട് വി​ളി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

2017 സെ​പ്റ്റം​ബ​റി​നു​ശേ​ഷം അ​സ​മൊ ദേ​ശീ​യ ടീ​മി​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടി​ല്ല. 106 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 51 ഗോ​ൾ ഘാ​ന​യ്ക്കാ​യി സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ സ​ണ്ട​ർ​ല​ൻ​ഡി​നാ​യി (2010-12) 36 മ​ത്സ​ര​ങ്ങ​ളി​ൽ 11 ഗോ​ൾ നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.