ബാ​റ്റിം​ഗ് നി​ര ചീ​ട്ടു​കൊ​ട്ടാ​രം; ഇം​ഗ്ല​ണ്ടി​ൽ ഇ​ന്ത്യ "ഉ​ജ്ജ്വ​ല​മാ​യി’ തോ​റ്റു​തു​ട​ങ്ങി
Saturday, May 25, 2019 9:21 PM IST
ല​ണ്ട​ൻ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​നാ​യി ഇം​ഗ്ല​ണ്ടി​ൽ എ​ത്തി​യ​ശേ​ഷ​മു​ള്ള ആ​ദ്യ സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു തോ​ൽ​വി. ന്യൂ​സി​ല​ൻ​ഡി​നോ​ട് ആ​റു വി​ക്ക​റ്റി​നാ​ണ് വി​രാ​ട് കോ​ഹ്ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ടീം ​തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 180 റ​ണ്‍​സ് ല​ക്ഷ്യം 77 പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ കി​വീ​സ് മ​റി​ക​ട​ന്നു. അ​ർ​ധ​സെ​ഞ്ചു​റി​ക​ൾ നേ​ടി​യ കെ​യ്ൻ വി​ല്ല്യം​സ​ണ്‍ (67), റോ​സ് ടെ​യ്ല​ർ (71) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് കി​വീ​സി​നെ തു​ണ​ച്ച​ത്.

ആ​ദ്യം ബാ​റ്റു ചെ​യ്ത ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര കി​വീ​സ് ബൗ​ളിം​ഗി​നു മു​ന്നി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞു. രോ​ഹി​ത് ശ​ർ​മ (2), ശി​ഖ​ർ ധ​വാ​ൻ (2), വി​രാ​ട് കോ​ഹ്ലി (24), കെ.​എ​ൽ. രാ​ഹു​ൽ (6), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (30), എം.​എ​സ്. ധോ​ണി (42 പ​ന്തി​ൽ 17), ദി​നേ​ശ് കാ​ർ​ത്തി​ക് (4) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യു​ടെ സ​ന്പാ​ദ്യം.

ഏ​ഴാ​മ​നാ​യി ധോ​ണി പു​റ​ത്താ​കു​ന്പോ​ൾ 91 റ​ണ്‍​സാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സ്കോ​ർ. 115-ൽ ​ഭു​വ​നേ​ശ്വ​ർ കു​മാ​റും മ​ട​ങ്ങി. ഇ​തി​നു​ശേ​ഷം ഒ​ത്തു​ചേ​ർ​ന്ന ര​വീ​ന്ദ്ര ജ​ഡേ​ജ-​കു​ൽ​ദീ​പ് യാ​ദ​വ് (19) കൂ​ട്ടു​കെ​ട്ടാ​ണ് ഇ​ന്ത്യ​യെ 150 ക​ട​ത്തി​യ​ത്. ജ​ഡേ​ജ 54 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. കി​വീ​സാ​യി ട്രെ​ന്‍റ് ബോ​ൾ​ട്ട് നാ​ലും ജ​യിം​സ് നീ​ഷം മൂ​ന്നും വി​ക്ക​റ്റ് നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കി​വീ​സി​ന്‍റെ ഓ​പ്പ​ണ​ർ​മാ​രാ​യ മാ​ർ​ട്ടി​ൻ ഗു​പ്റ്റി​ൽ (22), കോ​ളി​ൻ മ​ണ്‍​റോ (2) എ​ന്നി​വ​രെ വേ​ഗ​ത്തി​ൽ മ​ട​ക്കാ​ൻ ഇ​ന്ത്യ​ക്കാ​യി. എ​ന്നാ​ൽ വി​ല്ല്യം​സ​ണ്‍-​ടെ​യ്ല​ർ കൂ​ട്ടു​കെ​ട്ട് ഒ​ന്നി​ച്ച​തോ​ടെ കി​വീ​സ് വി​ജ​യം ഉ​റ​പ്പി​ച്ചു. മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​വ​ർ 114 റ​ണ്‍​സ് അ​ടി​ച്ചു. ഇ​രു​വ​രും പു​റ​ത്താ​യ​ശേ​ഷം എ​ത്തി​യ ഹെ​ന്‍റി നി​ഷോ​ൾ​സ് കി​വീ​സി​നെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.