ര​ണ്ടാം​വ​ര​വി​നു സ​മ​യം​കു​റി​ച്ചു; മോ​ദി​യു​ടെ സ​ത്യ​പ്ര​ജ്ഞ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന്
Sunday, May 26, 2019 6:22 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യാ​യി ന​രേ​ന്ദ്ര ​മോ​ദി വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് രാഷ്‌​ട്ര​പ​തി ​ഭ​വ​നി​​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ക്കു​ക. രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ട്വീ​റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ഷ്‌​ട്ര​പ​തി​ ഭ​വ​നി​ൽ എ​ത്തി രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നെ സ​ന്ദ​ർ​ശി​ച്ച് പു​തി​യ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ മോ​ദി അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചി​രു​ന്നു. ബി​ജെ​പി​യുടെ​യും സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യും നേ​താ​ക്ക​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​തെതു​ട​ർ​ന്ന് രാ​ജ്യ​ത്തി​ന്‍റെ അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യാ​യി ന​രേ​ന്ദ്ര ​മോ​ദി​യെ രാ​ഷ്‌​ട്ര​പ​തി നി​യ​മി​ക്കു​ക​യും ചെ​യ്തു.

മ​ന്ത്രി​മാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും സ​ത്യ​പ്ര​തി​ജ്ഞാ തീ​യ​തി​യും അ​റി​യി​ക്കാ​ൻ രാ​ഷ്‌​ട്ര​പ​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ മ​ന്ത്രി​മാ​ർ ആ​രൊ​ക്കെ എ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.