ബീ​ഫ് ക​ഴി​ക്കു​ന്ന​തി​നെ​കു​റി​ച്ച് ഫേ​സ്ബു​ക്ക് കു​റി​പ്പ്; ആ​ദി​വാ​സി പ്ര​ഫ​സ​ർ അ​റ​സ്റ്റി​ൽ
Sunday, May 26, 2019 6:23 PM IST
ന്യൂ​ഡ​ൽ​ഹി: ബീ​ഫ് ക​ഴി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ൽ കു​റി​പ്പെ​ഴു​തി​യ ആ​ദി​വാ​സി അ​ധ്യാ​പ​ക​നെ ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജാ​ർ​ഖ​ണ്ഡി​ലെ സാ​ക്ചി വി​മ​ൻ​സ് കോ​ള​ജ് പ്ര​ഫ​സ​റും സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യ ജീ​ത് റാ​യി ഹ​ൻ​സ്ഡ​യെ​യാ​ണ് ശ​നി​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ദി​വാ​സി നേ​താ​വും തി​യ​റ്റ​ർ ക​ലാ​ക​ര​നു​മാ​ണ് ജീ​ത് റാ​യി.

2017 ജൂ​ണി​ലാ​ണ് ജീ​ത് റാ​യി ബീ​ഫ് ക​ഴി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്ക് കു​റി​പ്പെ​ഴു​തി​യ​ത്. ത​ങ്ങ​ൾ കാ​ല​ങ്ങ​ളാ​യി ബീ​ഫ് ക​ഴി​ക്കാ​റു​ണ്ടെ​ന്നും ഒ​രു ഭ​ര​ണ​കൂ​ടം പ​റ​ഞ്ഞാ​ൽ ഒ​ഴി​വാ​ക്കാ​നാ​കി​ല്ലെ​ന്നു​മാ​യി​രു​ന്നു ജീ​ത് റാ​യി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ സാ​രാം​ശം. പ​ശു​ക്ക​ളെ ബ​ലി ന​ൽ​കാ​ൻ ഇ​ന്ത്യ​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം എ​ഴു​തി. പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ബീ​ഫ് നി​രോ​ധ​നം നി​ല​വി​ൽ വ​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു കു​റി​പ്പ്.

ഇ​തി​നെ​തി​രേ ബി​ജെ​പി​യു​ടെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ എ​ബി​വി​പി ജം​ഷ​ഡ്പൂ​രി​ലെ സാ​ക്ചി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ ജീ​ത് റാ​യി​യെ സ്റ്റേ​ഷ​നി​ലേ​ക്കു പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. പ​ക്ഷേ അ​റ​സ്റ്റി​നു മു​തി​ർ​ന്നി​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം സ്റ്റേ​ഷ​നി​ലെ​ത്തി​യ ജീ​ത് റാ​യി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജാ​മ്യം ന​ൽ​കാ​നും പോ​ലീ​സ് വി​സ​മ്മ​തി​ച്ചു. ജീ​ത് റാ​യി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യി​രു​ന്നു.

മ​ത​വി​കാ​രം വൃ​ണ​പ്പെ​ടു​ത്തി, ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ഭാ​ഗീ​യ​ത വ​ള​ർ​ത്തി എ​ന്നീ കു​റ്റ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഐ​പി​സി സെ​ക്ഷ​ൻ 153 (എ) 295 (​എ) 505 വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ജീ​ത് റാ​യി​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യാ​നാ​യി സ​ർ​ക്കാ​ർ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ആ​ദി​വാ​സി​ക​ളെ ശ​ത്രു​ക്ക​ളാ​ക്കാ​ൻ ബി​ജെ​പി ഇ​ഷ്ട​പ്പെ​ടാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് ഇ​തു​വ​രെ വൈ​കി​പ്പി​ച്ച​തെ​ന്നും ജീ​ത് റാ​യി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ഹ​ഫ്പോ​സ്റ്റി​നോ​ടു പ​റ​ഞ്ഞു. ജാ​ർ​ഖ​ണ്ഡി​ലെ 14 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ൽ 12 എ​ണ്ണ​ത്തി​ലും ബി​ജെ​പി​യാ​ണു വി​ജ​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.