മൂ​ന്നാ​മ​ത്തെ കു​ട്ടി​ക്ക് വോ​ട്ട​വ​കാ​ശം ന​ൽ​ക​രു​ത്; വി​വാ​ദ ആ​വ​ശ്യ​വു​മാ​യി ബാ​ബ രാം​ദേ​വ്
Sunday, May 26, 2019 7:01 PM IST
ഹ​രി​ദ്വാ​ര്‍: രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ നി​യ​ന്ത്രി​ക്കാ​ൻ മൂ​ന്നാ​മ​ത്തെ കു​ട്ടി​ക്ക് വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​ണ​മെ​ന്ന് വി​വാ​ദ യോ​ഗാ ഗു​രു ബാ​ബ രാം​ദേ​വ്. ഇ​തി​നാ​യി നി​യ​മം നി​ർ​മി​ക്ക​ണ​മെ​ന്നും രാം​ദേ​വ് ആ​വ​ശ്യ​പ്പെ​ട്ടു. ഹ​രി​ദ്വാ​റി​ൽ ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

അ​ടു​ത്ത 50 വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ​യു​ടെ ജ​ന​സം​ഖ്യ 150 കോ​ടി​യി​ൽ ക​വി​യ​രു​ത്. ഇ​ന്ത്യ അ​തി​ന് പാ​ക​പ്പെ​ടു​ക​യോ ത​യാ​റാ​വു​ക​യോ ചെ​യ്തി​ട്ടി​ല്ല. മൂ​ന്നാ​മ​ത്തെ കു​ട്ടി​ക്ക് വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന നി​യ​മം പാ​സാ​ക്കു​ന്ന​തി​ലൂ​ടെ​യെ ഇ​ത് സാ​ധ്യ​മാ​വൂ. കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നോ സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ളോ പ്ര​ത്യേ​ക അ​വ​കാ​ശ​ങ്ങ​ളോ അ​നു​വ​ദി​ക്കാ​നും പാ​ടി​ല്ല. അ​ത്ത​ര​മൊ​രു നി​യ​മം സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ര​ണം."- രാം​ദേ​വ് പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ നി​യ​മം ഉ​ണ്ടാ​യാ​ൽ ആ​ളു​ക​ൾ കൂ​ടു​ത​ൽ കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി​ല്ല. ഇ​തി​നെ മ​ത​വു​മാ​യി ബ​ന്ധി​പ്പി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ശു​വി​നെ കൊ​ല്ലു​ന്ന​ത് പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ​ശു​ര​ക്ഷാ വാ​ദി​ക​ളും പ​ശു​ക്ക​ട​ത്തു​കാ​രും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ങ്കി​ൽ ഇ​തു​മാ​ത്ര​മാ​ണ് വ​ഴി​യെ​ന്നും രാം​ദേ​വ് പ​റ​ഞ്ഞു. ഇ​റ​ച്ചി ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹ​ക്കു​ന്ന​വ​ർ​ക്ക് വി​വി​ധ ത​ര​ത്തി​ലു​ള്ള മ​റ്റ് ഇ​റ​ച്ചി​ക​ൾ ല​ഭ്യ​മാ​ണെ​ന്നും രാം ​ദേ​വ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​മ്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം വേ​ണ​മെ​ന്നും രാം​ദേ​വ് പ​റ​ഞ്ഞു. ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ൽ മ​ദ്യം നി​രോ​ധി​ച്ചി​ട്ടു​ണ്ട്. പി​ന്നെ എ​ന്തു​കൊ​ണ്ട് ഇ​ന്ത്യ​യി​ൽ ആ​യി​ക്കൂ​ട? ഇ​ത് ഋ​ഷി​മാ​രു​ടെ ഭൂ​മി​യാ​ണ്. ഇ​ന്ത്യ​യി​ൽ പൂ​ർ​ണ​മാ​യും മ​ദ്യം നി​രോ​ധി​ക്ക​ണ​മെ​ന്നും രാം​ദേ​വ് ആ​വ​ശ്യം ഉ​ന്ന​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.