രാ​ജ​സ്ഥാ​നി​ൽ സ്ത്രീ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​രു മാ​സ​ത്തോ​ളം കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി
Sunday, May 26, 2019 11:23 PM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ വി​വാ​ഹി​ത​യാ​യ സ്ത്രീ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​രു മാ​സ​ത്തോ​ളം ആ​റു പേ​ർ ചേ​ർ​ന്ന് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. നാ​ഗൗ​ർ ജി​ല്ല​യി​ലെ ലാ​ഡ്നു സ്വ​ദേ​ശി​യാ​ണ് സ്ത്രീ. ​ഒ​രു മാ​സ​മാ​യി ഇ​വ​രെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച വി​കാ​സ് കു​മാ​ർ, രാ​ജു​റാം, ദേ​ശ്രാ​ജ്, ബ​ൽ​വീ​ർ, മൊ​ട്ടാ​റാം, വി​ദ്യാ​ധ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ ലാ​ഡ്നു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്ത്രീ ​പ​രാ​തി ന​ൽ​കി. പ്ര​തി​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് ത​ന്നെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി സ്ത്രീ ​പ​രാ​തി​യി​ൽ പ​റ​യു​ന്നു. സി​കാ​ർ, ചു​രു ജി​ല്ല​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചാ​യി​രു​ന്നു പീ​ഡ​നം. പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.