ഈ​ദു​ൾ ഫി​ത്ർ: യു​എ​ഇ​യി​ൽ ഏ​ഴു ദി​വ​സ​ത്തെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു
Sunday, May 26, 2019 11:40 PM IST
അ​ബു​ദാ​ബി: ഈ​ദു​ൾ ഫി​ത്റി​നോ​ട് അ​നു​ബ​ന്ധി​ച്ച് യു​എ​ഇ​യി​ലെ പൊ​തു​മേ​ഖ​ല​യി​ൽ ഏ​ഴു ദി​വ​സ​ത്തെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ക് ഖ​ലി​ഫ ബി​ൻ സ​യി​ദ് അ​ൽ ന​ഹ്യാ​ൻ ട്വി​റ്റ​റി​ൽ പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി.

യു​എ​ഇ കാ​ബി​ന​റ്റ് തീ​രു​മാ​നം അ​നു​സ​രി​ച്ച് ജൂ​ണ്‍ ര​ണ്ടി​ന് പൊ​തു​മേ​ഖ​ല​യി​ൽ അ​വ​ധി ആ​രം​ഭി​ക്കും. ഇ​തി​നൊ​പ്പം മേ​യ് 31 (വെ​ള്ളി), ജൂ​ണ്‍ ഒ​ന്ന് (ശ​നി) എ​ന്നീ ദി​വ​സ​ങ്ങ​ളി​ലെ അ​വ​ധി കൂ​ടി പ​രി​ഗ​ണി​ച്ചാ​ൽ പൊ​തു മേ​ഖ​ല​യ്ക്ക് തു​ട​ർ​ച്ച​യാ​യ ഒ​ന്പ​ത് ദി​വ​സം അ​വ​ധി കി​ട്ടും. ജൂ​ണ്‍ ഒ​ന്പ​തു​വ​രെ ഒ​രാ​ഴ്ച അ​വ​ധി തു​ട​രും. ദു​ബാ​യ് മീ​ഡി​യ ഓ​ഫീ​സും പ്ര​സ്താ​വ​ന ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജോ​ലി​ക്കാ​ർ​ക്ക് നാ​ലു ദി​വ​സം പെ​രു​ന്നാ​ൾ അ​വ​ധി ല​ഭി​ക്കും. റം​സാ​ൻ 29 മു​ത​ൽ ശ​വ്വാ​ൽ മൂ​ന്നു വ​രെ​യാ​ണു സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ അ​വ​ധി. മാ​സ​പ്പി​റ​വി അ​നു​സ​രി​ച്ച് ജൂ​ണ്‍ മൂ​ന്നു മു​ത​ൽ ജൂ​ണ്‍ ആ​റു വ​രെ​യോ ഏ​ഴു വ​രെ​യോ ആ​യി​രി​ക്കും സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ അ​വ​ധി ല​ഭി​ക്കു​ക.

യു​എ​ഇ​യി​ൽ പെ​രു​ന്നാ​ൾ ജൂ​ണ്‍ അ​ഞ്ചി​നാ​കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.