ആ​ർ​എ​ൽ​എ​സ്പി​ക്ക് തി​രി​ച്ച​ടി; എം​എ​ൽ​എ​മാ​ർ പാർട്ടി വിട്ട് ജെ​ഡി-​യു​വി​ൽ ചേ​ർ​ന്നു
Monday, May 27, 2019 2:14 AM IST
പാ​റ്റ്ന: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക്ക് പി​ന്നാ​ലെ ബി​ഹാ​റി​ലെ മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ആ​ർ​എ​ൽ​എ​സ്പി​ക്ക് വീ​ണ്ടും തി​രി​ച്ച​ടി. മു​ൻ കേ​ന്ദ്ര​മ​ന്ത്രി ഉ​പേ​ന്ദ്ര കു​ശ്വാ​ഹ നേ​തൃ​ത്വം ന​ല്കു​ന്ന പാ​ർ​ട്ടി​യി​ലെ ര​ണ്ട് എം​എ​ൽ​എ​മാ​രും ഒ​രു എം​എ​ൽ​സി​യും ഭ​ര​ണ​ക​ക്ഷി​യാ​യ ജെ​ഡി-​യു​വി​ൽ ചേ​ർ​ന്നു. ലാ​ല​ൻ പാ​സ്വാ​ൻ, സു​ധാം​ശു ശേ​ഖ​ർ എ​ന്നീ എം​എ​ൽ​എ​മാ​രും എം​എ​ൽ​സി​യാ​യ സ​ഞ്ജീ​വ് സിം​ഗ് ശ്യാ​മും ആ​ണ് പാ​ർ​ട്ടി വി​ട്ട​ത്.

എ​ൻ​ഡി​എ വി​ട്ട് ആ​ർ​എ​ൽ​എ​സ്പി മ​ഹാ​സ​ഖ്യ​ത്തി​ൽ ചേ​രു​ന്ന​തി​ന് എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്ന എം​എ​ൽ​എ​മാ​രാ​ണ് ജെ​ഡി-​യു​വി​ൽ ചേ​ർ​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ച് സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച ആ​ർ​എ​ൽ​എ​സ്പി എ​ല്ലാ​യി​ട​ത്തും വ​ൻ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ഉ​പേ​ന്ദ്ര കു​ശ്വാ​ഹ ര​ണ്ടു സീ​റ്റു​ക​ളി​ലാ​യി​രു​ന്നു മ​ത്സ​രി​ച്ച​ത്.

നി​തീ​ഷ്കു​മാ​റു​മാ​യു​ണ്ടാ​യ ഭി​ന്നി​പ്പി​നെ​ത്തു​ട​ർ​ന്ന് 2013ലാ​യി​രു​ന്നു കു​ശ്വാ​ഹ ആ​ർ​എ​ൽ​എ​സ്പി രൂ​പ​വ​ത്ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.