കാ​ഠ്മ​ണ്ഡു​വി​ൽ സ്ഫോ​ട​ന പ​ര​ന്പ​ര; നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു
Monday, May 27, 2019 4:32 AM IST
കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ഠ്മ​ണ്ഡു​വിലുണ്ടായ​ സ്ഫോ​ട​ന പ​ര​ന്പ​ര​യി​ൽ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നഗരത്തിലെ മൂ​ന്നി​ട​ങ്ങ​ളി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

ക്രൂ​ഡ് ബോം​ബാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​രവാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. തീ​വ്രമാ​വോ​യി​സ്റ്റ് സം​ഘ​ട​ന​ക​ളാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് പോലീസ് സം​ശ​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.