സൗ​ദി വി​മാ​ന​ത്താ​വ​ളം ല​ക്ഷ്യ​മി​ട്ട ഹൂ​തി വി​മ​ത​രു​ടെ ഡ്രോ​ൺ വെ​ടി​വ​ച്ചി​ട്ടു
Monday, May 27, 2019 5:57 AM IST
റി​യാ​ദ്: സൗ​ദി​ക്ക് നേ​രെ വീ​ണ്ടും ഹൂ​തി വി​മ​ത​രു​ടെ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ന് ശ്ര​മ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. സൗ​ദി​യി​ലെ ജി​സാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ശ്ര​മി​ച്ച​ത്.

സൗ​ദി സു​ര​ക്ഷാ സേ​ന ഡ്രോ​ൺ വെ​ടി​വ​ച്ചി​ടു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സൗ​ദി കൂ​ടു​ത​ലാ​യൊ​ന്നും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. സൗ​ദി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് ഹൂ​തി വി​മ​ത​ർ അ​ടു​ത്തി​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ​ക്കെ​തി​രേ പോ​രാ​ട്ട​ത്തി​ലാ​ണ് സൗ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​ക​ക്ഷി​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.