മോ​ന്‍​സ് ജോ​സ​ഫി​ന്‍റെ ക​ത്ത് തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കി​യെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ന്‍
Monday, May 27, 2019 9:42 AM IST
തി​രു​വ​ന​ന്ത​പു​രം: കെ.​എം. മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സി​ല്‍ ഉ​ണ്ടാ​യ പ​ട​ല​പി​ണ​ക്ക​ങ്ങ​ൾ പ​ര്യ​സ​മാ​യ പോ​രി​ലേ​ക്ക് നീ​ങ്ങു​ന്നു. മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തി​ന് അ​നു​വ​ദി​ച്ച മു​ന്‍​നി​ര​യി​ലെ സീ​റ്റ് നി​യ​മ​സ​ഭാ​ക​ക്ഷി ഉ​പ​നേ​താ​വാ​യ പി.​ജെ.​ജോ​സ​ഫി​ന് ന​ല്‍​ക​ണം എ​ന്ന് കാ​ണി​ച്ച് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ന​ല്‍​കി​യ ക​ത്തി​നെ​തി​രെ ജോ​സ് കെ.​മാ​ണി വി​ഭാ​ഗം എം​എ​ല്‍​എ​യാ​യ റോ​ഷി അ​ഗ​സ്റ്റി​ന്‍ രം​ഗ​ത്ത് എ​ത്തി.

കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ പു​തി​യ നി​യ​മ​സ​ഭാ ക​ക്ഷി​നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​വ​ണ​മെ​ന്നും അ​തി​നാ​ല്‍ പു​തി​യ പാ​ര്‍​ട്ടി ചെയർമാനെ തെ​ര​ഞ്ഞെ​ടു​ക്കാ​നും അ​തി​ന് ശേ​ഷം നി​യ​മ​സ​ഭാ ക​ക്ഷി​നേ​താ​വി​നെ ക​ണ്ടെ​ത്താ​നും സാ​വ​കാ​ശം അ​നു​വ​ദി​ക്ക​ണം എ​ന്നു കാ​ണി​ച്ച് റോ​ഷി അ​ഗ​സ്റ്റി​നും സ്പീ​ക്ക​ര്‍​ക്ക് ക​ത്ത് ന​ല്‍​കി.

മാ​ണി​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ല്‍ നി​യ​മ​സ​ഭാ ക​ക്ഷി ഉ​പ​നേ​താ​വാ​യ ജോ​സ​ഫ് ത​ന്നെ​യാ​ണ് പാ​ര്‍​ട്ടി​യെ നി​യ​മ​സ​ഭ​യി​ല്‍ ന​യി​ക്കേ​ണ്ട​തെ​ന്നും പി​ന്നെ എ​ന്തി​നാ​ണ് മോ​ന്‍​സ് ജോ​സ​ഫ് സ്പീ​ക്ക​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യ​തെ​ന്ന് അ​റി​യി​ല്ലെ​ന്നും റോ​ഷി പ​റ​ഞ്ഞു. പാ​ര്‍​ട്ടി​യി​ല്‍ ആ​ലോ​ചി​ക്കാ​തെ​യാ​ണ് മോ​ന്‍​സ് ജോ​സ​ഫ് ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പാ​ര്‍​ട്ടി​യു​ടെ പാ​ര്‍​ല​മെ​ന്‍റ​റി ലീ​ഡ‍​റെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​വ​ണം എ​ന്നാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യി​ല്‍ പ​റ​യു​ന്ന​ത്- റോ​ഷി പ​റ‍​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.