കൊ​ച്ചി​യി​ലെ തീ​പി​ടി​ത്തം; നാ​ല് ക​ട​ക​ൾ ക​ത്തി ന​ശി​ച്ചു, ന​ഗ​ര​ത്തി​ൽ വ​ൻ ഗ​താ​ഗ​ത കു​രു​ക്ക്
Monday, May 27, 2019 11:22 AM IST
കൊ​ച്ചി: ബ്രോ​ഡ്‌​വേ​യി​ലെ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ പ​ട​ർ​ന്നു​പി​ടി​ച്ച തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്നു. 12 അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. കെ​ട്ടി​ട​ത്തി​ലെ നാ​ല് ക​ട​ക​ൾ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. ഭ​ദ്ര ടെ​ക്സ്റ്റ​യി​ൽ​സി​നോ​ടു ചേ​ർ​ന്നു​ള്ള ക​ട​ക​ളി​ലേ​ക്കാ​ണ് തീ ​പ​ട​ർ​ന്ന​ത്.

തീ​പി​ടി​ത്ത​ത്തി​നു പി​ന്നാ​ലെ ന​ഗ​ര​ത്തി​ൽ വ​ൻ ഗ​താ​ഗ​ത കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്നാ​ണ് തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്ന​ത്. പ്ര​ദേ​ശ​ത്തു നി​ന്ന് നേ​ര​ത്തെ ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചി​രു​ന്നു. തീ​പ​ട​ർ​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വ​ൻ തോ​തി​ൽ പു​ക ഉ​യ​രു​ന്നു​ണ്ട്. ഇ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം.



ബ്രോ​ഡ്‌​വേ​യ്ക്കു​ള്ളി​ലെ റോ​ഡു​ക​ൾ തീ​രെ ചെ​റു​താ​യ​തി​നാ​ൽ ഇ​വി​ടേ​ക്ക് അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്ന​തി​നും ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്നു​ണ്ട്. കൊ​ച്ചി റി​ഫൈ​ന​റി​യി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാ വി​ഭാ​ഗ​ത്തി​ന്‍റെ​യ​ട​ക്കം സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.