ഫാ. ഡോമിനിക് വാളന്മനാലിനെ തട്ടിക്കൊണ്ടുപോയതായി വ്യാജവാർത്ത
Thursday, June 20, 2019 11:48 AM IST
കോട്ടയം: അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡോമിനിക് വാളന്മനാലിനെ തട്ടിക്കൊണ്ടുപോയതായി സോഷ്യൽ മീഡിയയിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നു. ഈ വാർത്ത തെറ്റെന്ന് കാഞ്ഞിരപ്പള്ളി രൂപതാ കേന്ദ്രം അറിയിച്ചു. രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അദ്ദേഹവുമായി നേരിട്ടു സംസാരിച്ചു.

ഫാ. ഡോമിനിക് വാളന്മനാൽ ദക്ഷിണാഫ്രിക്കയിലെ ധ്യാനപരിപാടികൾ പൂർത്തിയാക്കി ഇപ്പോൾ തുർക്കിയിലെ ഈസ്താംബൂളിൽ ധ്യാനപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. അത് പൂർത്തിയാക്കി അദ്ദേഹം വൈകാതെ നാട്ടിലേക്ക് മടങ്ങുമെന്നും രൂപതാകേന്ദ്രം അറിയിച്ചു.

ഇന്നു രാവിലെ മുതലാണ് ഫാ. ഡോമിനിക് വാളന്മനാലിനെ തട്ടിക്കൊണ്ടുപോയതായി സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം ഉണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.