ഇ​ടു​ക്കി എ​സ്പി​ക്കെ​തി​രേ ന​ട​പ​ടി​ക്കു സാ​ധ്യ​ത; പു​തി​യ ചു​മ​ത​ല ന​ൽ​കി​ല്ല
Thursday, July 4, 2019 10:14 AM IST
തൊ​ടു​പു​ഴ: റി​മാ​ൻ​ഡ് പ്ര​തി രാ​ജ്കു​മാ​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന എ​സ്പി കെ.​ബി.​വേ​ണു​ഗോ​പാ​ലി​നെ സ്ഥ​ലം മാ​റ്റും. ക്രൈംബ്രാ​ഞ്ച് അ​ന്വേ​ഷണ​ത്തി​ൽ എ​സ്പി ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് സ്ഥ​ലം മാ​റ്റു​ന്ന​ത്.

രാ​ജ്കു​മാ​റി​നെ നാ​ലു ദി​വ​സം ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ച്ച വി​വ​രം അ​റി​ഞ്ഞി​ല്ലെ​ന്നാ​യി​രു​ന്നു എ​സ്പി​യു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ എ​സ്പി ക​സ്റ്റ​ഡി വി​വ​രം അ​റി​ഞ്ഞി​രു​ന്നെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. 2017 മു​ത​ൽ ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി​രു​ന്നു കെ.​ബി.​വേ​ണു​ഗോ​പാ​ൽ.

ഇ​തി​നി​ടെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്റ്റു ചെ​യ്യാ​ൻ ക്രൈം​ബ്രാ​ഞ്ച് നീ​ക്കം തു​ട​ങ്ങി. ഇ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷ​മാ​യി​രിക്കും കൂ​ടു​ത​ൽ അ​റ​സ്റ്റി​ലേ​ക്കു ക​ട​ക്കു​ക. ഇ​പ്പോ​ൾ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റു ചെ​യ്ത എ​സ്ഐ കെ.​എ.​സാ​ബു കേ​സി​ൽ ഒ​ന്നാം പ്ര​തി​യും സി​പി​ഒ സ​ജീ​വ് ആ​ന്‍റ​ണി നാ​ലാം​ പ്ര​തി​യുമാ​ണ്. ര​ണ്ടു പ്ര​തി​ക​ളെക്കൂടി ഉ​ട​ൻ അ​റ​സ്റ്റു ചെ​യ്തേ​ക്കും.

ഇ​തി​നു പു​റ​മെ പീ​രു​മേ​ട് സ​ബ് ജ​യി​ൽ അ​ധി​കൃ​ത​ർ​ക്കെ​തി​രെ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ പു​റ​ത്തുവ​ന്നു . രാ​ജ്കു​മാ​റി​ന് ജ​യി​ലി​ൽ ക്രൂ​രമ​ർ​ദ​ന​മേ​റ്റി​രു​ന്നുവെ​ന്ന് സ​ഹത​ട​വു​കാ​ര​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മൊ​ഴി ന​ൽ​കി. ചെ​ങ്ക​ര സ്വ​ദേ​ശി ക​ണ്ണ​നാ​ണ് രാ​ജ്കു​മാ​റി​നേ​റ്റ മ​ർ​ദ​ന​ത്തപ്പ​റ്റി ഒ​ടു​വി​ൽ മൊ​ഴി ന​ല്കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ സു​നി​ൽ സു​കു​മാ​ര​നി​ൽ നി​ന്നും അ​ന്പേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ത്തി​രു​ന്നു.​ രാ​ജ്കു​മാ​റി​നെ പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ എ​ത്തി​ച്ച​തി​ന് ശേ​ഷം മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന ഹെ​ഡ് വാ​ർ​ഡ​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യാ​ണ് മൊ​ഴി.

നെ​ടും​ക​ണ്ടം ജ​യി​ലി​ൽ നി​ന്നേ​റ്റ മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് തീ​ർ​ത്തും അ​വ​ശ​നാ​യി എ​ഴു​ന്നേ​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ സ​ബ് ജ​യി​ലി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. നിന്നെ ​എ​ഴു​ന്നേ​ൽ​പ്പി​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക​റി​യാം തു​ട​ങ്ങി അ​സ​ഭ്യ​വ​ർ​ഷ​ത്തോ​ടെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ഇ​യാ​ൾ പ​റ​ഞ്ഞ​ത്.

നെ​ഞ്ചുവേ​ദ​ന​യെ തു​ട​ർ​ന്ന് രാ​ജ്കു​മാ​ർ രാ​ത്രി മു​ഴു​വ​ൻ അ​ല​റിക്കര​ഞ്ഞി​ട്ടും ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും ന​ല്കു​വാ​ൻ പോ​ലും ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ല്ല. രാ​ജ്കു​മാ​റി​ന്‍റെ മ​ര​ണശേ​ഷം മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തെ​ന്നും സ​ഹ​ത​ട​വു​കാ​രു​ടെ മൊ​ഴി​യി​ൽ പ​റ​യു​ന്നു.​

ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൂ​ർ​ണ​മാ​യും നെ​ടു​ങ്ക​ണ്ടം പോ​ലീസിന് ഒ​ത്താ​ശ ന​ല്കു​ന്ന രീ​തി​യി​ലാ​ണ് ജ​യി​ൽ അ​ധി​കൃ​ത​ർ പെ​രു​മാ​റി​യ​ത്. ഇ​തി​ന് പി​ന്നി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലു​ണ്ടെന്നാ​ണ് സൂ​ച​ന.​ ജ​യി​ലി​ൽ ന​ട​ന്ന നി​യ​മ​ലം​ഘ​ന​ത്തെ​കു​റി​ച്ച് ജ​യി​ൽ ഡി​ഐ​ജി സാം ​ത​ങ്ക​യ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്നു​ണ്ട്.

ഹ​രി​ത ഫൈ​നാ​ൻ​സ് ത​ട്ടി​പ്പു കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ര​ണ്ടാം​പ്ര​തി ശാ​ലി​നി​യെ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​തി​നു ശേ​ഷം കാ​ണാ​താ​യെ​ന്നും പ​രാ​തി​യു​ണ്ട്. രാ​ജ്കു​മാ​റി​ന്‍റെ അ​ടു​ത്ത സ​ഹാ​യി​യാ​യി​രു​ന്ന ഇ​വ​ർ ഭാ​ര്യാഭ​ർ​ത്താ​ക്ക​ൻ​മാ​രെ​ന്ന നി​ല​യി​ലാ​ണ് തൂ​ക്കു​പാ​ല​ത്ത് താ​മ​സി​ച്ചി​രു​ന്ന​ത്.

ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​തി​നു ശേ​ഷം ശാ​ലി​നി വീ​ട്ടി​ലെ​ത്തി​യി​ട്ടി​ല്ല. കോ​ട്ട​യം വ​നി​താ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​ർ പു​റ​ത്തി​റ​ങ്ങി പെ​രു​വ​ന്താ​നം വ​രെ എ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് കാ​ണാ​താ​യ​ത്. പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മ​ല​പ്പു​റം കേ​ന്ദ്രീക​രി​ച്ചു​ള്ള ഒ​രു അ​ഭി​ഭാ​ഷ​ക​നാ​ണ് ഹ​രി​താ ഫി​നാ​ൻ​സി​ന്‍റെ ഉ​ട​മ​യെ​ന്നും പി​രി​ച്ചെ​ടു​ത്ത തു​ക അ​വി​ടെ എ​ത്തി​ച്ചു​വെ​ന്നും മൂ​ന്നാം പ്ര​തി മ​ഞ്ജു​ വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ ആ ​നി​ല​യ്ക്കും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തും. നി​ക്ഷേ​പ​ക​രി​ൽ നി​ന്നും പി​രി​ച്ചെ​ടു​ത്ത തു​ക ദി​വ​സ​വും രാ​ജ്കു​മാ​ർ കു​മ​ളി​യി​ൽ എ​ത്തി​ച്ച് രാ​ജു​വെ​ന്ന​യാ​ൾ​ക്ക് കൈ​മാ​റി​യി​രു​ന്നു. ഈ ​തു​ക ഇ​യാ​ൾ മ​ല​പ്പു​റ​ത്തു​ള്ള അ​ഭി​ഭാ​ഷ​ക​നാ​യ നാ​സ​ർ എ​ന്ന​യാ​ളി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മ​ഞ്ജു വെ​ളി​പ്പെ​ടു​ത്തി​യ​ത്.

നാ​സ​റി​നെ നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ലാ​യെ​ന്നും ഇ​യാ​ൾ സ്ഥാ​പ​ന​ത്തി​ൽ വ​ന്നി​ട്ടു​മി​ല്ലാ​യെ​ന്നു​മാ​ണ് മ​ഞ്ജു​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. 12ന് ​പൊ​ലീ​സ് ക​സ്റ്റ​ഡി​ലാ​യ മ​ഞ്ജു​വി​നേ​യും ശാ​ലി​നി​യേ​യും വ​നി​താ പോ​ലീ​സ് താ​ഴ​ത്തെ നി​ല​യി​ൽ വ​ച്ച് മ​ർ​ദി​ച്ചു. രാ​ജ്കു​മാ​റി​നെ പോ​ലീ​സി​ന് കൈ​മാ​റു​ന്പോ​ൾ നാ​ട്ടു​കാ​ർ മ​ർ​ദി​ച്ചി​രു​ന്നി​ല്ലാ​യെ​ന്നും ക​സ്റ്റ​ഡി​യി​ൽ എ​ത്തി​യ​തി​ന് ശേ​ഷം രാ​ജ്കു​മാ​റി​ന് വ​ലി​യ ക്ഷീ​ണം ഉ​ണ്ടാ​യെ​തെ​ന്നും മ​ഞ്ജു പ​റ​യു​ന്നു.

സ്റ്റേ​ഷ​ന്‍റെ ര​ണ്ടാ​മ​ത്തെ നി​ല​യി​ലാ​ണ് രാജ്കു​മാ​റി​നെ പാ​ർ​പ്പി​ച്ച​ത്. രാ​ത്രി 10.30നു ​പോ​ലീ​സ് കു​മാ​റു​മാ​യി വാ​ഗ​മ​ണി​ലേ​ക്കു പോ​യി. മ​ട​ങ്ങി എ​ത്തി​യ​പ്പോ​ൾ കു​മാ​ർ കൂ​ടു​ത​ൽ ക്ഷീ​ണി​ത​നാ​യി​രു​ന്നു. സ്ഥാ​പ​നം ആ​രം​ഭി​ച്ച​പ്പോ​ൾ 12,000 മു​ത​ൽ 30,000 രൂ​പ വ​രെ വേ​ത​നം വാ​ഗ്ദാ​നം ചെ​യ്താ​ണ് ജീ​വ​ന​ക്കാ​രെ ഹ​രി​ത ഫി​നാ​ൻ​സി​ലേ​ക്കു എ​ടു​ത്ത​ത്. ദി​നം​പ്ര​തി 20,000 മു​ത​ൽ 25,000 രൂ​പ വ​രെ ക​ള​ക്ഷ​നു​ണ്ടാ​യി​രു​ന്നു. ഒ​രു ദി​വ​സം മാ​ത്രം 95,000 രൂ​പ ക​ള​ക്ഷ​ൻ ല​ഭി​ച്ചു.

12നു ​വാ​യ്പ അ​പേ​ക്ഷ​ക​ർ ബ​ഹ​ളം വ​ച്ച​തോ​ടെ​യാ​ണ് കു​ട്ടി​ക്കാ​ന​ത്തു കു​മാ​ർ 4.63 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ച ബാ​ങ്കി​ൽ അ​പേ​ക്ഷ​ക​ർ​ക്ക് ഒ​പ്പം എ​ത്തി​യ​ത്. ബാ​ങ്കി​ൽ പ​ണം ഉ​ണ്ടെ​ന്നു കു​മാ​ർ പ​റ​ഞ്ഞു. ഇ​തി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് മാ​നേ​ജ​രു​മാ​യി സം​സാ​രി​ച്ച​പ്പോ​ഴാ​ണ് പ​ണം ഇ​ല്ലെ​ന്നു മ​ന​സി​ലാ​യ​തെ​ന്നും മ​ഞ്ജു പ​റ​യു​ന്നു.

തു​ട​ർ​ന്നാ​ണ് നാ​ട്ടു​കാ​ർ മൂ​ന്നു​പേ​രെ​യും നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ന് കൈ​മാ​റു​ന്ന​ത്. ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ത​ന്നെ​യും പോ​ലീ​സ് പ്ര​തി ചേ​ർ​ത്തു. 2.30 ല​ക്ഷം രൂ​പ പോ​ലീ​സ് ശാ​ലി​നി​യു​ടെ ബാ​ഗി​ൽ നി​ന്നും, കു​മാ​റി​ന്‍റെ കൈ​വ​ശ​ത്തു നി​ന്നും 72,000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. കു​മാ​റി​നെ പോ​ലീ​സി​നു കൈ​മാ​റി​യ​തു പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ​യെ​ന്നും മ​ഞ്ജു പ​റ​യു​ന്നു. ജ​ന​ങ്ങ​ൾ കു​മാ​റി​നെ ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ലെ​ന്നും മ​ഞ്ജു പ​റ​ഞ്ഞു.

പോ​ലീ​സ് കം​പ്ല​യി​ന്‍റ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ റി​ട്ട.​ജ​സ്റ്റി​സ് വി.​കെ.​മോ​ഹ​ന​ൻ ഇ​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പീ​രു​മേ​ട സ​ബ് ജ​യി​ലി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. പി.​ടി.​തോ​മ​സ് എം​എ​ൽ​എയാണ് അ​ഥോ​റി​റ്റി​ക്കു പരാതി നൽകിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.