കൊ​ല്ല​ത്ത് വീ​ട്ട​മ്മ മ​രി​ച്ച നി​ല​യി​ൽ; ബ​ന്ധു​വാ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം റെ​യി​ൽ​വേ ട്രാ​ക്കി​ൽ
Thursday, July 4, 2019 11:33 AM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ല്ലം പു​ത്തു​രി​ൽ യു​വ​തി വീ​ട്ടി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ. കോ​ട്ടാ​ത്ത​ല ഏ​റ​ത്തു​മു​ക്കി​ൽ പ്ലാ​ക്കു​ഴി വീ​ട്ടി​ൽ രാ​ജ​ൻ -ശാ​ന്താ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സ്മി​ത (33)യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

വെ​ണ്ടാ​റി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു സ്മി​ത. ഭ​ർ​ത്താ​വ് ദീ​പേ​ഷ് വി​ദേ​ശ​ത്താ​ണ്. മൂ​ന്നു മാ​സം മു​മ്പാ​ണ് ഇ​വ​ർ ഇ​വി​ടെ ര​ണ്ടു മ​ക്ക​ളു​മാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ക്കാ​നെ​ത്തി​യ​ത്.

ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​വെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കൊ​ല്ലം ക​ല്ലും താ​ഴം സ്വ​ദേ​ശി ധ​നീ​ഷ്(40) ഇ​വി​ടെ നി​ത്യ സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലും ഇ​യാ​ൾ ഈ ​വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.

ഇ​യാ​ൾ പു​ല​ർ​ച്ചെ സ്മി​ത​യു​ടെ കൂ​ട്ടു​കാ​രി ബീ​ന​യെ വി​ളി​ച്ച് സ്മി​ത​യ്ക്ക് സു​ഖ​മി​ല്ലെ​ന്ന് അറിയിച്ചിരുന്നു. ഇതേതുടർന്നു രാവിലെ ആ​റോ​ടെ ഇ​വി​ടെ​യെ​ത്തി​യ ബീ​ന​യും ഭ​ർ​ത്താ​വും കാ​ണു​ന്ന​ത് സ്മി​ത​യു​ടെ മൃ​ത​ശ​രീ​ര​മാ​ണ്. തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

സം​ഭ​വ​ശേ​ഷം കാ​ണാ​യാ​യ ധ​നീ​ഷി​നെ കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം റെ​യി​ൽ​വേ ട്രാ​ക്കി​ൽ മരിച്ച നിലയിൽ ക​ണ്ടെ​ത്തി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ധ​നീ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.