മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​ധാ​ന റ​ൺ​വെ വീ​ണ്ടും തു​റ​ന്നു
Friday, July 5, 2019 6:02 PM IST
മും​ബൈ: വി​മാ​നം തെ​ന്നി​മാ​റി​യ​തി​നെ തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​നം നി​ല​ച്ച മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​ധാ​ന റ​ൺ​വെ വീ​ണ്ടും തു​റ​ന്നു. ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച സ്‌​പൈ​സ് ജെ​റ്റ് വി​മാ​നം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​നി​ടെ തെ​ന്നി​മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് റ​ൺ​വെ അ​ട​ച്ച​ത്. സ്പൈ​സ് ജെ​റ്റി​ന്‍റെ ബോ​യിം​ഗ് 737-800 വി​മാ​ന​മാ​ണ് റ​ൺ​വെ​യി​ൽ തെ​ന്നി​മാ​റി​യ​ത്.

വി​മാ​ന​ത്തി​ന്‍റെ ട​യ​റു​ക​ൾ ചെ​ളി​യി​ൽ പു​ത​ഞ്ഞ് കു​ടു​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കേ​ണ്ടി​വന്നിരുന്നു. പ്ര​ധാ​ന റ​ൺ‌​വേ​യി​ൽ പ്ര​വ​ർ​ത്ത​നം ന​ട​ക്കാ​തെ​വ​ന്ന​തോ​ടെ ര​ണ്ടാ​മ​ത്തെ റ​ൺ​വെ ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​യി​വ​ന്നു. ജ​യ്പൂ​രി​ല്‍​നി​ന്ന് 167 യാ​ത്ര​ക്കാ​രു​മാ​യി എ​ത്തി​യ സ്‌​പൈ​സ്‌​ജെ​റ്റ് വി​മാ​നം ജൂ​ലാ​യ് ഒ​ന്നി​നാ​ണ് റ​ണ്‍​വേ​യി​ല്‍​നി​ന്ന് തെ​ന്നി​മാ​റി​യ​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വി​മാ​നം റ​ണ്‍​വേ​യ്ക്ക് സ​മീ​പ​ത്തു​നി​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് നീ​ക്കാ​ൻ സാ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.