നെ​ടു​മ്പാ​ശേ​രി​യി​ൽ കാ​ൽ​കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​ച്ചു
Saturday, July 6, 2019 9:02 PM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നു 25 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന അ​ന​ധി​കൃ​ത സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യെ അ​റ​സ്റ്റു​ചെ​യ്തു.​

ദോ​ഹ​യി​ൽ നി​ന്നു വ​ന്ന വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു ഇ​യാ​ൾ. 700 ഗ്രാം ​സ്വ​ർ​ണം കു​ട്ടി​ക​ൾ ക​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന സ്കൂ​ട്ട​റി​ന​ക​ത്ത് ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.