അ​ഞ്ജു ബി​ജെ​പി അം​ഗ​മ​ല്ല; ഒ​ളി​ന്പ്യ​ൻ എ​ത്തി​യ​ത് ത​ന്നെ കാ​ണാ​നെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ
Sunday, July 7, 2019 12:33 PM IST
ബം​ഗ​ളൂ​രു: ഒ​ളി​മ്പ്യ​ന്‍ അ​ഞ്ജു ബോ​ബി ജോ​ര്‍​ജ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ബി​ജെ​പി​യു​ടെ അം​ഗ​ത്വ കാ​മ്പ​യ്‌​നി​ല്‍ അ​ഞ്ജു എ​ത്തി​യ​ത് ത​ന്നെ കാ​ണാ​നാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു​വി​ൽ അ​ഞ്ജു ഒ​രു അ​ക്കാ​ദ​മി തു​ട​ങ്ങു​ന്നു​ണ്ട്. ഈ ​പ്രോ​ജ​ക്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന​തി​നാ​ണ് അ​ഞ്ജു എ​ത്തി​യ​ത്. വേ​ദി​യി​ലെ​ത്തി​യ അ​വ​രെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ സ്വാ​ഗ​തം ചെ​യ്തു. പാ​ത​ക ന​ൽ​കി​യാ​ണ് അ​വി​ടെ എ​ത്തി​യ​വ​രെ​യെ​ല്ലാം സ്വാ​ഗ​തം ചെ​യ്ത​ത്. അ​തി​നൊ​പ്പം അ​ഞ്ജു​വി​നും പാ​ത​ക ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഞ്ജു​വി​ന്‍റെ സൗ​ക​ര്യം അ​നു​സ​രി​ച്ചാ​ണ് അ​വി​ടെ ത​ന്നെ കാ​ണാ​ൻ അ​വ​ർ എ​ത്തി​യ​ത്. പാ​ർ​ട്ടി മെ​ന്പ​ർ​ഷി​പ്പ് ന​ൽ​കി​യ​വ​ർ​ക്ക് പാ​ത​ക​യോ​ടൊ​പ്പം റെ​സി​പ്റ്റും ന​ൽ​കി​യി​രു​ന്നു​. എന്നാൽ അഞ്ജുവിന് പാതക മാത്രമാണ് നൽകിയതെന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​ടും​ബ​സു​ഹൃ​ത്താ​യ വി. ​മു​ര​ളീ​ധ​ര​നെ കാ​ണാ​ന്‍ പോ​യ​താ​ണെ​ന്നും അ​പ്പോ​ള്‍ അ​വ​ര്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക​യേ ചെ​യ്തി​ട്ടു​ള്ളു​വെ​ന്നും അ​ഞ്ജു​വും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ത​ന്‍റെ മ​ത​വും രാ​ഷ്ട്രീ​യ​വും സ്പോ​ർ​ട്സാ​ണെ​ന്നും അ​ഞ്ജു കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ജെ​പി അം​ഗ​ത്വ കാ​മ്പ​യ്‌​നി​ല്‍ മു​ര​ളീ​ധ​ര​നും ക​ര്‍​ണാ​ട​ക സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ബി.​എ​സ്. ‌യെ​ദി​യൂ​ര​പ്പ​യ്ക്കു​മൊ​പ്പം അ​ഞ്ജു പാ​ര്‍​ട്ടി പ​താ​ക​യേ​ന്തി നി​ല്‍​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ അ​ഞ്ജു ബി​ജെ​പി​യി​ൽ ചേ​ർ​ന്നെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ ശ​ക്ത​മാ​യ​ത്.

ബി​ജെ​പി ക​ര്‍​ണാ​ട​ക എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലും എ​എ​ന്‍​ഐ​യു​മാ​ണ് അ​ഞ്ജു ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു എ​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത ന​ല്‍​കി​യ​ത്. ഇ​തോ​ടെ വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ര്‍​ത്ത​യും ചി​ത്ര​വും പ്ര​ച​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.