വി​ല്യം​സ​ണ് ഒ​രു പ​ഴ​യ ക​ടം വീ​ട്ടാ​നു​ണ്ട്; ജ​യം തു​ട​രാ​ൻ കോ​ഹ്‌​ലി
Sunday, July 7, 2019 2:51 PM IST
ന്യൂ​ഡ​ൽ​ഹി: ഏ​ക​ദേ​ശം 11 വ​ർ​ഷം മു​മ്പ്, അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ ക​പ്പ് സ്വ​ന്ത​മാ​ക്കി​യ വ​ർ​ഷം. സെ​മി​യി​ൽ ഇ​ന്ത്യ​ക്ക് എ​തി​രാ​ളി​ക​ൾ ന്യൂ​സി​ല​ൻ​ഡ്. കി​വി​ക​ളു​ടെ കു​ട്ടി​ത്താ​ര​ങ്ങ​ളെ ഇ​ന്ത്യ​യു​ടെ കൗ​മാ​ര സം​ഘം അ​ടി​ച്ചി​ട്ടു. മൂ​ന്നു വി​ക്ക​റ്റി​നാ​ണ് അ​ന്ന് ഇ​ന്ത്യ ജ​യി​ച്ച​ത്.

ഇ​ന്ത്യ​യു​ടെ ക്യാ​പ്റ്റ​ൻ കു​ട്ടി എ​തി​ർ ക്യാ​പ്റ്റ​ന്‍റെ വി​ക്ക​റ്റി​ട്ട് ഓ​ൾ​റൗ​ണ്ട് പ്ര​ക​ട​ന​ത്തി​ലൂ​ടെ വി​ജ​യ​ത്തി​നു ചു​ക്കാ​ൻ പി​ടി​ച്ചു. ഇ​ന്ത്യ​യു​ടെ ആ ​കു​ഞ്ഞി ക്യാ​പ്റ്റ​നെ ഇ​ന്ന് ലോ​കം അ​റി​യും. അ​തെ, ടീം ​ഇ​ന്ത്യ​യു​ടെ നാ​യ​ക​ൻ സാ​ക്ഷാ​ൽ വി​ക​രാ​ട് കോ​ഹ്‌​ലി. എ​ന്നാ​ൽ കു​ഞ്ഞ് കി​വി​ക​ളെ അ​ന്ന് ന​യി​ച്ച​ത് ആ​രാ​ണെ​ന്ന് അ​റി​യു​മോ? ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഇ​ന്ന​ത്തെ ക്യാ​പ്റ്റ​ൻ കെ​യി​ൻ വി​ല്യം​സ​ൺ!

യാ​ദൃ​ശ്ചി​ക​ത​ക​ളു​ടെ പേ​ട്ട​തു​ള്ള​ലാ​ണ് മാ​ഞ്ച​സ്റ്റ​റി​ലെ ആ​ദ്യ സെ​മി​യി​ൽ അ​ര​ങ്ങേ​റാ​ൻ​പോ​കു​ന്ന​ത്. അ​ന്ന് കോ​ഹ്‌​ലി​ക്കൊ​പ്പം ഇ​ന്ത്യ​ൻ കു​പ്പാ​യ​ത്തി​ൽ ഇ​ന്ന​ത്തെ ടീ​മി​ൽ​നി​ന്ന് ര​വീ​ന്ദ്ര ജ​ഡേ​ജ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ കി​വി​ക​ളു​ടെ നി​ര​യി​ൽ അ​ന്നും ഇ​ന്നും വി​ല്യം​സ​ണി​നൊ​പ്പം ട്രെ​ന്‍റ് ബോ​ൾ​ട്ടും ടിം ​സൗ​ത്തി​യു​മു​ണ്ട്.

കൗ​മാ​ര​പ്പോ​രാ​ട്ട​ത്തി​ൽ വി​ജ​യം കോ​ഹ്‌​ലി​ക്കും സം​ഘ​ത്തി​നു​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ ലോ​ക​ക​പ്പ് വേ​ദി​യി​ൽ കോ​ഹ്‌​ലി​യും വി​ല്യം​സ​ണും സെ​മി​യി​ൽ വീ​ണ്ടും ഏ​റ്റു​മു​ട്ടു​ക​യാ​ണ്. വി​ല്യം​സ​ൺ പ​ഴ​യ ആ ​ക​ടം വീ​ട്ടു​മോ? അ​തോ കോ​ഹ്‌​ലി​യും സം​ഘ​വും വി​ജ​യം ആ​വ​ർ​ത്തി​ക്കു​മോ? ആ​കാം​ക്ഷ​യി​ലാ​ണ് ക്രി​ക്ക​റ്റ് പ്ര​മേ​മി​ക​ൾ. 2008 അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ കി​രീ​ടം ഇ​ന്ത്യ​ക്കാ​യി​രു​ന്നു. അ​ന്ന് ന്യൂ​സി​ല​ൻ​ഡി​നെ തോ​ൽ​പ്പി​ച്ച് ഫൈ​ന​ലി​ലെ​ത്തി​യ കോ​ഹ്‌​ലി​യും സം​ഘ​വും ഓ​സ്ട്രേ​ലി​യ​ൻ കു​ട്ടി​പ്പ​ട​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക​പ്പു​യ​ർ​ത്തി​യ​ത്. ഓ​സ്ട്രേ​ലി​യ​യും ലോ​ക​ക​പ്പ് സെ​മി​യി​ൽ ക​ട​ന്നി​ട്ടു​ണ്ട്. വീ​ണ്ടും യാ​ദൃ​ശ്ചി​ക​ത​യു​ടെ പെ​രും​ക​ളി​യാ​ട്ടം ഉ​ണ്ടാ​യാ​ൽ, ഓ​സ്ട്രേ​ലി​യ-​ഇ​ന്ത്യ ഫൈ​ന​ൽ, ഒ​ടു​വി​ൽ ക​പ്പ് ഇ​ന്ത്യ​യു​ടെ നീ​ല​പ്പ​ട ഉ​യ​ർ​ത്തു​ന്നു. മ​ധു​ര​സ്വ​പ്ന​ത്തി​ലാ​ണ് ടീം ​ഇ​ന്ത്യ​യു​ടെ ആ​രാ​ധ​ക​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.