പാ​ള​യം മാ​ർ​ക്ക​റ്റി​ൽ പ​ഴ​കി​യ മീ​നു​ക​ൾ പി​ടി​കൂ​ടി; ത​ട​യാ​ൻ ശ്ര​മി​ച്ച് മീ​ൻ വി​ൽ​പ്പ​ന​ക്കാ​ർ
Monday, July 8, 2019 12:04 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ പാ​ള​യം മാ​ർ​ക്ക​റ്റി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ മീ​നു​ക​ൾ പി​ടി​കൂ​ടി. പ​ഴ​കി​യ​തും പു​ഴു​വ​രി​ച്ച​തു​മാ​യ മീ​നു​ക​ൾ മാ​ർ​ക്ക​റ്റി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​താ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ മീ​ൻ വി​ൽ​പ്പ​ന​ക്കാ​ർ ത​ട​ഞ്ഞു. ന​ല്ല മീ​നു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ക്കു​ന്ന​താ​യി ആ​രോ​പി​ച്ചാ​യി​രു​ന്നു വി​ൽ​പ്പ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. എ​ന്നാ​ൽ, വി​ൽ​പ്പ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം വ​ക​വ​യ്ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ഴ​കി​യ മീ​നു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മാ​ർ​ക്ക​റ്റി​ൽ പ​ഴ​കി​യ മീ​നു​ക​ൾ വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണു ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന വ​രും​ദി​വ​സ​ങ്ങ​ളി​ൽ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.