കെ​എ​സ്ഇ​ബി ഓ​വ​ര്‍​സി​യർ ജീവനൊടുക്കിയ നിലയിൽ
Monday, July 8, 2019 2:23 PM IST
നി​ല​മ്പൂ​ര്‍: കാ​യം​കു​ളം എം​എ​ല്‍​എ യു.​പ്ര​തി​ഭ​യു​ടെ മുൻ ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നിലമ്പൂർ ചു​ങ്ക​ത്ത​റ കെ​എ​സ്ഇ​ബി ഓ​വ​ര്‍​സി​യ​റും ആ​ല​പ്പു​ഴ ത​ക​ഴി സ്വ​ദേ​ശി​യു​മാ​യ കെ.​ആ​ര്‍.​ഹ​രി​യെ​യാ​ണ് വാ​ട​ക ക്വാ​ട്ടേ​ഴ്​സി​ല്‍ തൂങ്ങി മരിച്ചത്.

ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. മ​റ്റു ദു​രൂ​ഹ​ത​ക​ളൊ​ന്നു​മി​ല്ലെ​ന്നും ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നിലമ്പൂർ സിഐ സുനിൽ പുളിക്കലിന്‍റെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വ​ര്‍​ഷ​ങ്ങ​ളാ​യി പ്രതിഭയും ഹരിയും അകന്നാണ് ജീവിക്കുന്നത്. വി​വാ​ഹ​മോ​ച​ന​മാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഭ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ആ​ല​പ്പു​ഴ കു​ടും​ബ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.