വൈദ്യുതി നിരക്ക് വർധന ഇരുട്ടടിയെന്ന് ചെന്നിത്തല
Monday, July 8, 2019 4:27 PM IST
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ വർധിപ്പിച്ച തീരുമാനം ജനങ്ങൾക്ക് ഇരുട്ടടി സമ്മാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുജനത്തിന്‍റെ മേൽ ക്രൂരമായ വർധന സർക്കാർ അടിച്ചേൽപ്പിക്കുകയാണ്. പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് വൈദ്യുതി നിരക്ക് വർധന കൂടി താങ്ങാൻ കഴിയില്ലെന്നും നിരക്ക് വർധന പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.