രാ​ഹു​ലി​ന്‍റെ പി​ന്നാ​ലെ ന​ട​ന്ന് സ​മ​യം പാ​ഴാ​ക്കി; കോ​ണ്‍​ഗ്ര​സി​നെ വി​മ​ർ​ശി​ച്ചും ഉ​പ​ദേ​ശി​ച്ചും ക​ര​ണ്‍ സിം​ഗ്
Monday, July 8, 2019 10:10 PM IST
ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് പ​ക​ര​ക്കാ​ര​നാ​യി പു​തി​യ അ​ധ്യ​ക്ഷ​നെ ക​ണ്ടെ​ത്താ​ന്‍ കോ​ൺ​ഗ്ര​സി​ൽ ത​കൃ​തി​യാ​യ ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ പാ​ർ​ട്ടി​ക്ക് ഉ​പ​ദേ​ശ​വു​മാ​യി മു​തി​ര്‍​ന്ന നേ​താ​വും മു​ന്‍ ഗ​വ​ര്‍​ണ​റു​മാ​യ ക​ര​ണ്‍ സിം​ഗ്. കോ​ണ്‍​ഗ്ര​സ് ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ​നെ​യെ​ങ്കി​ലും എ​ത്ര‍​യും വേ​ഗം ക​ണ്ടെ​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നാ​ല് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രേ​യോ അ​ല്ല​ങ്കി​ല്‍ ഒ​രു ഉ​പാ​ധ്യ​ക്ഷ​നേ​യോ​കൂ​ടി നി​യ​മി​ക്ക​ണം. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മ​തി ചേ​ര്‍​ന്ന് ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണം- അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

ചെ​റു​പ്പ​ക്കാ​രെ അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ച അ​ദ്ദേ​ഹം പു​തി​യ അ​ധ്യ​ക്ഷ​നെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം വ​രു​ന്ന​തി​നെ​യും അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു. ഒ​രു മാ​സം മു​മ്പ് താ​ന്‍ രാ​ജി​വെ​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി അ​റി​യി​ച്ചി​ട്ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്നാ​ലെ ന​ട​ന്ന് അ​ത്ര​യും ദി​വ​സ​ങ്ങ​ള്‍ പാ​ർ​ട്ടി നേ​തൃ​ത്വം പാ​ഴി​ക്കി​യെ​ന്നാ​യി​രു​ന്നു സിം​ഗി​ന്‍റെ കു​റ്റ​പ്പെ​ടു​ത്ത​ൽ.

കോ​ണ്‍​ഗ്ര​സ് ആ​ശ​യ​കു​ഴ​പ്പ​ത്തി​ലാ​ണെ​ന്ന് തോ​ന്നു​ന്നു​വെ​ന്നും 50 വ​ര്‍​ഷ​ത്തോ​ളം പാ​ര്‍​ട്ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍ ഇ​ത്ര ആ​ശ​യ​കു​ഴ​പ്പി​ത്തി​ലാ​കു​ന്ന​ത് ത​ന്നെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. രാ​ജി​വെ​ക്കു​ക​യാ​ണെ​ന്ന രാ​ഹു​ലി​ന്റെ ധീ​ര​മാ​യ തീ​രു​മാ​ന​ത്തെ മാ​നി​ക്കു​ക​യാ​യി​രു​ന്നു വേ​ണ്ട​തെ​ന്നും നി​ല​വി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥി​തി അ​തി​ദ​യ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ത്ര​യും വേ​ഗം കോ​ൺ​ഗ്ര​സി​നെ പു​ന​രു​ജ്ജീ​വി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ല്ലെ​ങ്കി​ൽ അ​ത് പാ​ർ​ട്ടി​ക്ക് ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.