സോ​ണി​യ ഗാന്ധി ചൊ​വ്വാ​ഴ്ച കോ​ണ്‍​ഗ്ര​സ് എം​പി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും
Tuesday, July 9, 2019 3:42 AM IST
ന്യൂ​ഡ​ൽ​ഹി: യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ചൊ​വ്വാ​ഴ്ച കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ എം​പി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പാ​ർ​ട്ടി എം​പി​മാ​ർ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നാ​ണ് യോ​ഗം. രാ​ഹു​ൽ ഗാ​ന്ധി​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

തി​ങ്ക​ളാ​ഴ്ച സോ​ണി​യ ഗാ​ന്ധി പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം​പി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. എം​പി​മാ​രു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ലോ​ക്സ​ഭ​യി​ൽ 52 അം​ഗ​ങ്ങ​ളാ​ണ് നി​ല​വി​ൽ കോ​ണ്‍​ഗ്ര​സി​നു​ള്ള​ത്. ഇ​തി​ൽ 31 പേ​രും പു​തു​മു​ഖ​ങ്ങ​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.