ആ​ർ​എ​സ്എ​സി​ന്‍റെ "രാ​ഷ്ട്ര നി​ർ​മി​തി​യി​ലെ പ​ങ്ക്’ നാ​ഗ്പു​ർ സ​ർ​വ​ക​ലാ​ശാ​ല സി​ല​ബ​സി​ൽ
Wednesday, July 10, 2019 6:17 AM IST
മും​ബൈ: ആ​ർ​എ​സ്എ​സി​ന്‍റെ ച​രി​ത്രം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി നാ​ഗ്പു​ർ സ​ർ​വ​ക​ലാ​ശാ​ല. രാ​ഷ്ട്ര​സ​ന്ത് തു​ക്ക​ഡോ​ജി മ​ഹാ​രാ​ജ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​നി ആ​ർ​എ​സ്എ​സി​നെ​യും സം​ഘ​ട​ന​യു​ടെ രാ​ഷ്ട്ര നി​ർ​മി​തി​യി​ലെ പ​ങ്കി​നെ​യും സം​ബ​ന്ധി​ച്ചു പ​ഠി​ക്കേ​ണ്ടി വ​രി​ക.

ബി​എ ര​ണ്ടാം വ​ർ​ഷ ച​രി​ത്ര സി​ല​ബ​സി​ലാ​ണ് ആ​ർ​എ​സ്എ​സി​ന്‍റെ ച​രി​ത്രം അ​ധി​കൃ​ത​ർ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. സി​ല​ബ​സി​ലെ ആ​ദ്യ​ഭാ​ഗ​ത്തു നെ​ഹ്റു-​കോ​ണ്‍​ഗ്ര​സി​ന്‍റെ വ​ള​ർ​ച്ച, ര​ണ്ടാം ഭാ​ഗ​ത്തു മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ നി​സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം, മൂ​ന്നാം ഭാ​ഗ​ത്ത് ആ​ർ​എ​സ്എ​സി​ന്‍റെ ച​രി​ത്രം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പു​തി​യ അ​റി​വു പ​ക​രു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ആ​ർ​എ​സ്എ​സി​ന്‍റെ ച​രി​ത്രം പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നു സ​ർ​വ​ക​ലാ​ശാ​ല ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് അം​ഗം സ​തീ​ഷ് ചാ​ഫ്ലെ പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം, ബ്രി​ട്ടീ​ഷു​കാ​രു​മാ​യി കൈ​കോ​ർ​ത്തു സ്വാ​ത​ന്ത്ര സ​മ​ര​ത്തി​നു തു​ര​ങ്കം​വ​യ്ക്കാ​ൻ ശ്ര​മി​ച്ച​വ​രാ​ണ് ആ​ർ​എ​സ്എ​സ് എ​ന്നും ത്രി​വ​ർ​ണ പ​താ​ക​യെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും ത​ള്ളി മ​നു​സ്മൃ​തി​ക്കാ​യി വാ​ദി​ച്ച​വ​രാ​ണെ​ന്നും മ​ഹാ​രാ​ഷ്ട്ര കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് സ​ച്ചി​ൻ സാ​വ​ന്ത് കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.