യു​എ​സ് ശാ​സ്ത്ര​ജ്ഞ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ നാ​സി ബ​ങ്ക​റി​ൽ മ​രി​ച്ചു
Thursday, July 11, 2019 5:43 AM IST
ക്രെ​റ്റെ: അ​മേ​രി​ക്ക​ൻ ശാ​സ്ത്ര​ജ്ഞ​യെ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ ബ​ങ്ക​റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഗ്രീ​ക്ക് ദ്വീ​പാ​യ ക്രെ​റ്റ​യി​ലെ ബ​ങ്ക​റി​ലാ​ണ് സു​സ​ൻ ഈ​റ്റ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഒ​രാ​ഴ്ച​യാ​യി ഇ​വ​രെ കു​റി​ച്ചു വി​വ​ര​മി​ല്ലാ​യി​രു​ന്നു. ശ്വാ​സം​മു​ട്ടി​യാ​ണു സൂ​സ​ൻ മ​രി​ച്ച​തെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ക്രി​മി​ന​ൽ കു​റ്റ​മാ​യാ​ണു പോ​ലീ​സ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ജ​ർ​മ​നി​യി​ലെ പ്ര​സി​ദ്ധ​മാ​യ മാ​ക്സ്പ്ലാ​ങ്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി​സ്റ്റാ​യി​രു​ന്നു സൂ​സ​ൻ. ഒ​രു കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് ഇ​വ​ർ ഗ്രീ​സി​ലെ​ത്തി​യ​ത്.

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബ​ങ്ക​റി​ൽ പാ​റ​ക്കൂ​ട്ടം നി​റ​ഞ്ഞ ഭാ​ഗ​ത്താ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്നു ച​നി​യ പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​നു പ​ത്തു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണു സൂ​സ​നെ അ​വ​സാ​ന​മാ​യി ആ​ളു​ക​ൾ കാ​ണു​ന്ന​ത്. ജൂ​ലൈ ര​ണ്ടി​നാ​ണു സൂ​സ​നെ കാ​ണാ​താ​കു​ന്ന​ത്. ആ​റു ദി​വ​സ​ത്തി​നു​ശേ​ഷം പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തു ക്രെ​റ്റ​യി​ൽ അ​ധി​നി​വേ​ശം ന​ട​ത്തി​യ നാ​സി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണ് ഈ ​ഗു​ഹ. ക്രെ​റ്റ​യി​ലെ പ്ര​ധാ​ന വി​നോ​സ​ഞ്ചാ​ര കേ​ന്ദ്രം കൂ​ടി​യാ​ണ് ഈ ​ബ​ങ്ക​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.