ബി​ജെ​പി മു​ൻ മ​ന്ത്രി​യെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി
Wednesday, August 14, 2019 10:42 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി മു​ൻ മ​ന്ത്രി​യെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ മു​ൻ മ​ന്ത്രി അ​നി​ൽ ശ​ർ​മ​യെ​യാ​ണ് ബി​ജെ​പി പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​ത്. മു​ൻ കേ​ന്ദ്ര​മ​ന്ത്രി സു​ഖ് റാ​മി​ന്‍റെ മ​ക​നാ​ണ് അ​നി​ൽ ശ​ർ​മ. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സു​ഖ് റാം ​ബി​ജെ​പി വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നി​രു​ന്നു.

അ​നി​ൽ ശ​ർ​മ​യു​ടെ മ​ക​ൻ ആ​ശ്ര​യ് ശ​ർ​മയും ക​ഴി​ഞ്ഞ ലോക്സഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ൽ മാ​ണ്ടിയിൽ നി​ന്നും മ​ത്സ​രി​ച്ചി​രു​ന്നു. മ​ക​നെ​തി​രെ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങ​ണ​മെ​ന്ന ബി​ജെ​പി ആ​വ​ശ്യം നി​ര​സി​ച്ച അ​നി​ൽ ശ​ർ​മ​യെ ജ​യ് റാം ​താ​ക്കൂ​ർ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു.

പാ​ർ​ട്ടി ന​യ​ത്തി​നെ​തി​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ ആ​രാ​ണെ​ങ്കി​ലും ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി ത​രു​ൺ ചു​ഘ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.