ക​വ​ള​പ്പാ​റ: ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ടു​ത്തു
Thursday, August 15, 2019 9:17 AM IST
എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹം ആ​രു​ടെ​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​തു​വ​രെ ക​വ​ള​പ്പാ​റ​യി​ൽ 31 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. 28 പേ​രെ​യാ​ണ് മ​ണ്ണി​ന​ടി​യി​ൽ നി​ന്നും ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള​ത്.

മ​ണ്ണി​ന​ടി​യി​ൽ വീ​ടു​ക​ൾ ഉ​ണ്ടെ​ന്ന് ക​രു​തു​ന്ന ഭാ​ഗ​ങ്ങ​ളി​ലും, ക​വ​ള​പ്പാ​റ റോ​ഡി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. മി​ക്ക വീ​ടു​ക​ളും ഇ​രു​നൂ​റ് മീ​റ്റ​റി​ലേ​റെ ദൂ​ര​ത്ത് ക​വ​ള​പ്പാ​റ റോ​ഡി​ന് സ​മീ​പ​ത്താ​യാ​ണ് വ​ന്ന​ടി​ഞ്ഞി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.