പ്ര​കോ​പി​പ്പി​ച്ചാ​ൽ തി​രി​ച്ച​ടി​ക്കും; പ​ല​സ്തീ​ന് മു​ന്ന​റി​യി​പ്പു​മാ​യി നെ​ത​ന്യാ​ഹു
Monday, August 19, 2019 8:50 AM IST
ജറുസലം: പ​ല​സ്തീ​ന് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഗാ​സ മു​ന​മ്പി​ൽ സൈ​നി​ക ന​ട​പ​ടി ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ അ​തി​നു മ​ട​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​സ്ര​യേ​ൽ യു​ദ്ധ​ക്കൊ​തി​യന്മാ​ര​ല്ല. എ​ന്നാ​ൽ, ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ ഏ​ത് നീ​ക്ക​ത്തി​നും സ​ജ്ജ​വു​മാ​ണ്- നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി. ടൈം​സ് ഓ​ഫ് ഇ​സ്ര​യേ​ൽ ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

സെ​പ്റ്റം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടാ​ണ് ഗാ​സ​യി​ൽ സൈ​നി​ക ന​ട​പ​ടി​ക​ൾ​ക്ക് മു​തി​രാ​ത്ത​ത് എ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളെ​യും നെ​ത​ന്യാ​ഹു ത​ള്ളി. ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാന​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നെ അ​റി​യാ​വു​ന്ന​വ​ർ​ക്ക് എ​ന്‍റെ ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ചും വ്യ​ക്ത​മാ​യി അ​റി​യാം. രാ​ജ്യ​ത്തെ രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ നോ​ക്കി​യ​ല്ല താ​ൻ ഇ​തു​വ​രെ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തി​ട്ടു​ള്ള​തും ഇ​നി എ​ടു​ക്കാ​ൻ പോ​കു​ന്ന​തും- നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം ഗാ​സ മു​ന​മ്പി​ൽ നി​ന്നു​ണ്ടാ​യ മി​സൈ​ൽ‌ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു നെ​ത​ന്യാ​ഹു​വി​ന്‍റെ വാ​ക്കു​ക​ൾ. ശ​നി​യാ​ഴ്ച ഉ​ണ്ടാ​യ മി​സൈ​ൽ‌ ആ​ക്ര​മ​ണ​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നെ​ങ്കി​ലും ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.